---
title: "പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭയുടെ പ്രവർത്തനങ്ങളുടെ ഔദ്യോഗികഉദ്ഘാടനം സംഘടിപ്പിച്ചു"
english_title: "official inauguration of the activities of Thaliparam Municipal Corporation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/210120/official-inauguration-of-the-activities-of-thaliparam-municipal-corporation"
published_at: "2024-06-05T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666085dbb71c5_Untitled-2-web.jpg"
keywords: []
---

# പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭയുടെ പ്രവർത്തനങ്ങളുടെ ഔദ്യോഗികഉദ്ഘാടനം സംഘടിപ്പിച്ചു

> **Lead Summary:** ജൂൺ 5 ന് ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭയുടെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു. തുടർന്ന് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

## Article Content

ജൂൺ 5 ന് ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭയുടെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു. തുടർന്ന് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

പ്രസ്തുത പരിപാടിയിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി പി മുഹമ്മദ് നിസാർ, കൗൺസിലർമാരായ ലത്തീഫ് കെ എം, വത്സരാജൻ, രമേശൻ കെ, പി റഹ്മത്ത് ബീഗം, സജീറ എം പി, റസിയ എ പി, നഗരസഭ സെക്രട്ടറി സുബൈർ കെ പി, സൂപ്രണ്ട് സുരേഷ് കസ്തൂരി, ഹെൽത്ത് ഇൻസ്പെക്ടർ  പ്രദീപ് കുമാർ, നഗരസഭാ ഓഫീസ് ജീവനക്കാർ ശുചീകരണ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. നഗരസഭയിലെ പൊതുഇടങ്ങളിൽ വൃക്ഷത്തൈകൾ ഔഷധസസ്യങ്ങൾ എന്നിവ നട്ടു പരിചരിക്കുത്തിനായി ആവശ്യമായ വിവിധതരം കൈകൾ നഗരസഭയിൽ എത്തിച്ചിട്ടുണ്ട്. വാർഡ് കൗൺസിലർമാർ മുഖേന ഇവ പൊതുസ്ഥലങ്ങളിൽ നടുവാനായാണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/210120/official-inauguration-of-the-activities-of-thaliparam-municipal-corporation)