---
title: "ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി വൃക്ഷത്തൈ നടീൽ സംഘടിപ്പിച്ചു"
english_title: "Tree plantation was organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/210051/tree-plantation-was-organized"
published_at: "2024-06-05T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666047d503cd2_news-card.jpg"
keywords: []
---

# ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി വൃക്ഷത്തൈ നടീൽ സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്:** ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി പൂക്കോത്ത് തെരുവിലെ കൊട്ടാരം ബ്രദേർസ് ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീൽ സംഘടിപ്പിച്ചു. കുട്ടിക്കുന്ന് പറമ്പിൽ നടന്ന പരിപാടി പൂക്കോത്ത് കൊട്ടാരം ആഘോഷ കമ്മിറ്റി കൺവീനർ യു ശശ്രീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ്:** ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി പൂക്കോത്ത് തെരുവിലെ കൊട്ടാരം ബ്രദേർസ് ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീൽ സംഘടിപ്പിച്ചു. കുട്ടിക്കുന്ന് പറമ്പിൽ നടന്ന പരിപാടി പൂക്കോത്ത് കൊട്ടാരം ആഘോഷ കമ്മിറ്റി കൺവീനർ യു ശശ്രീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

. കൊട്ടാരം ബ്രദേർസ് ക്ലബ്ബ് നാല്പതാം വാർഷിക ആഘോഷ സംഘാടക സമിതി വൈസ് ചെയർമാൻ എം ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. ഫോക് ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത്, കേരള സംസ്ഥാന വ്യാപാരി-വ്യവസായി ഏകോപന സമിതി തളിപ്പറമ്പ യൂണിറ്റ് നിർവ്വാഹക സമിതി അംഗം ടി പ്രകാശൻ, കേരള പത്മശാലിയ സംഘം സംസ്ഥാന വനിത കമ്മിറ്റി അംഗം എം തങ്കമണി എന്നിവർ സംസാരിച്ചു . കൊട്ടാരം ബ്രദേർസ് ക്ലബ്ബ് വാർഷിക ആഘോഷ സംഘാടക സമിതി ജനറൽ കൺവീനർ പി സുരേഷ് സ്വാഗതവും ക്ലബ്ബ് ട്രഷറർ പി സുമേഷ് നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/210051/tree-plantation-was-organized)