---
title: "കാറും ലോറിയും കൂട്ടിയിടിച്ചു മൂന്നുപേര്‍ക്ക്  പരിക്ക്,  ഒരാള്‍ക്ക് ഗുരുതരം"
english_title: "accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20995/accident"
published_at: "2022-01-15T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e2eb23ed9a0_lor.jpg"
keywords: []
---

# കാറും ലോറിയും കൂട്ടിയിടിച്ചു മൂന്നുപേര്‍ക്ക്  പരിക്ക്,  ഒരാള്‍ക്ക് ഗുരുതരം

> **Lead Summary:** കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ മൂന്നുപേര്‍ക്ക് പരിക്ക്. വിളയാങ്കോട്ടെ കൈപ്രത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്‍, കാര്‍ത്തിക്, ഗോവിന്ദന്‍ എന്നിവര്‍ക്കാണ് പരിക്ക്.

## Article Content

കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ മൂന്നുപേര്‍ക്ക് പരിക്ക്. വിളയാങ്കോട്ടെ കൈപ്രത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്‍, കാര്‍ത്തിക്, ഗോവിന്ദന്‍ എന്നിവര്‍ക്കാണ് പരിക്ക്.

ഇന്ന് ഉച്ചകഴിഞ്ഞ് 2.45 ന് പഴയങ്ങാടി റോഡില്‍ ഭാസ്‌ക്കരന്‍പീടികക്ക് സമീപമായിരുന്നു. ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ഉടന്‍തന്നെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും പരിക്ക് അതീവ് ഗുരുതരമായതിനാല്‍ ഗോപാലകൃഷ്ണനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20995/accident)