---
title: "കെട്ടിടത്തിന് മുകളിൽ നിന്നും വീണ് വെൽഡിങ് തൊഴിലാളി മരിച്ചു"
english_title: "Romi "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/209898/romi"
published_at: "2024-06-04T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665f4898e5310_665f25f934c47_Screenshot_20240604-200229_Samsung_Internet.jpg"
keywords: []
---

# കെട്ടിടത്തിന് മുകളിൽ നിന്നും വീണ് വെൽഡിങ് തൊഴിലാളി മരിച്ചു

> **Lead Summary:**  ഇരിട്ടി: വെൽഡിങ് തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു . കരിക്കോട്ടക്കരി വലിയപറമ്പുംകരിയിലെ വാക്കേതുരത്തേൽ റോമി ആണ് മരണപ്പെട്ടത്. പയഞ്ചേരി മുക്ക് തവക്കൽ കോംപ്ലക്സിലെ ഏറ്റവും മുകൾനിലയിൽ റൂഫിങ് പ്രവൃത്തിക്കായി അളവെടുക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കീഴൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.

## Article Content

 ഇരിട്ടി: വെൽഡിങ് തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു . കരിക്കോട്ടക്കരി വലിയപറമ്പുംകരിയിലെ വാക്കേതുരത്തേൽ റോമി ആണ് മരണപ്പെട്ടത്. പയഞ്ചേരി മുക്ക് തവക്കൽ കോംപ്ലക്സിലെ ഏറ്റവും മുകൾനിലയിൽ റൂഫിങ് പ്രവൃത്തിക്കായി അളവെടുക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കീഴൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.

ചൊവ്വാഴ്ച്ച വൈകുന്നേരം4 മണിയോടെയായിരുന്നു അപകടം. പെടയംങ്കോട് ബെൽഡിങ് ഷോപ്പ് നടത്തിവരികയാണ് റോമി. പരേതനായ പൈലി - മേരി ദമ്പതികളുടെ മകനാണ്. ഭാര്യ: ടെറ്റി. മക്കൾ: റൂഡി, റഡോൺ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/209898/romi)