---
title: "സ്കൂൾ പ്രവേശനോത്സവവും അനുമോദനവും സംഘടിപ്പിച്ചു"
english_title: "entrance festival"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/209787/entrance-festival"
published_at: "2024-06-04T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665eaf1fb9c96_news-card.jpg"
keywords: []
---

# സ്കൂൾ പ്രവേശനോത്സവവും അനുമോദനവും സംഘടിപ്പിച്ചു

> **Lead Summary:** പൂണംങ്കോട് എ എൽ പി സ്കൂൾ പ്രവേശനോത്സവം അതിവിപുലമായി ആഘോഷിച്ചു.പിടിഎ പ്രസിഡണ്ട് ശ്രീ ബഷീർ തോട്ടീക്കലിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീ പത്മനാഭൻ പരിപാടി ഉദ്ഘാടനം ചെയ്തു. അബ്ദുൽ റസാക്ക് മാസ്റ്റർ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.

## Article Content

പൂണംങ്കോട് എ എൽ പി സ്കൂൾ പ്രവേശനോത്സവം അതിവിപുലമായി ആഘോഷിച്ചു.പിടിഎ പ്രസിഡണ്ട് ശ്രീ ബഷീർ തോട്ടീക്കലിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീ പത്മനാഭൻ പരിപാടി ഉദ്ഘാടനം ചെയ്തു. അബ്ദുൽ റസാക്ക് മാസ്റ്റർ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.

SSLC.+2 LSS പരീക്ഷയിൽവിജയം നേടിയ കുട്ടികളെ അനുമോദിച്ചു. മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി താഹിറ.മാനേജർ ശ്രീമതി ഷീബ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.എച്ച് എം സജീവൻ മാസ്റ്റർ സ്വാഗതവും ഷിജിന ടീച്ചർ നന്ദിയും പറഞ്ഞു.നവാഗതരെ അക്ഷര കിരീടം. ബലൂണുകൾ നൽകി സ്വീകരിച്ചു അവർക്ക് പഠന കിറ്റും നൽകി.ഫസ്റ്റ് ഡേ ഫോട്ടോ പോയിന്റും സ്കൂളിൽ ഒരുക്കി. വിഭവസമൃദമായ സദ്യയും പായസ വിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/209787/entrance-festival)