---
title: "265 സീറ്റുകളിൽ എൻഡിഎ, ലീഡുയർത്തി സുരേഷ് ഗോപി, മൂന്നിടത്ത് വിജയം ഉറപ്പിച്ച് യുഡിഎഫ്"
english_title: "ELECTION result live"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/209747/election-result-live"
published_at: "2024-06-04T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665e96429a7e6_Untitled-1.jpg"
keywords: []
---

# 265 സീറ്റുകളിൽ എൻഡിഎ, ലീഡുയർത്തി സുരേഷ് ഗോപി, മൂന്നിടത്ത് വിജയം ഉറപ്പിച്ച് യുഡിഎഫ്

> **Lead Summary:** **യുഡിഎഫ് മുന്നില്‍ **

## Article Content

**യുഡിഎഫ് മുന്നില്‍ **

വോട്ടെണ്ണല്‍ ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിടുമ്പോള്‍ 17 മണ്ഡലങ്ങളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. രണ്ടിടത്ത് എന്‍ഡിഎയും ഒരിടത്ത് എല്‍ഡിഎഫും ലീഡ് ചെയ്യുന്നു.**
**

മോദിയുടെ ലീഡ് ഉയര്‍ന്നു മോദിയുടെ ലീഡ് 17148 വോട്ടായി ഉയര്‍ന്നു... **
**

**ഉത്തർപ്രദേശിൽ ഇൻഡ്യ മുന്നണിക്ക് മുന്നേറ്റം. രാമക്ഷേത്രവും തീവ്രഹിന്ദുത്വ അജണ്ടയും ഏശിയില്ലെന്ന് ആദ്യഘട്ട സൂചനകൾ*
***

***
***

***മൂന്നിടത്ത് വിജയം ഉറപ്പിച്ച് യുഡിഎഫ് ***

സംസ്ഥാനത്തെ 20 ലോക്‌സഭാ സീറ്റുകളില്‍ മൂന്നിടത്ത് ഏറെക്കുറേ വിജയം ഉറപ്പിച്ച് യുഡിഎഫ്. ഇടുക്കി, എറണാകുളം, കൊല്ലം മണ്ഡലങ്ങളിലാണ് യുഡിഎഫിന്റെ തേരോട്ടം. മൂന്നു റൗണ്ട് പിന്നിട്ടപ്പോള്‍ തന്നെ ഇടുക്കിയില്‍ യുഡിഎഫിന്റെ ഡീന്‍ കുര്യാക്കോസിന്റെ ലീഡ് ഇരുപതിനാതയിരം കടന്നു. എറണാകുളത്ത് ഹൈബി ഈഡന്‍ 16,231 വോട്ടുകള്‍ക്കും കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ 12,465 വോട്ടുകള്‍ക്കും ലീഡ് ചെയ്യുന്നു.

**

ഇടതുകേന്ദ്രങ്ങള്‍ തൂത്തുവാരി സുരേഷ് ഗോപി **

തൃശൂരില്‍ ഞെട്ടിപ്പിക്കുന്ന മുന്നേറ്റവുമായി ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി. വോട്ടെണ്ണല്‍ മൂന്നു റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ സുരേഷ് ഗോപിയുടെ ലീഡ് ആറായിരം കടന്നു. മണ്ഡലത്തിന്റെ ഇടതു കേന്ദ്രങ്ങളില്‍ സുരേഷ് ഗോപി അപ്രതീക്ഷിത ലീഡാണ് സ്വന്തമാക്കിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍കുമാറാണ് രണ്ടാം സ്ഥാനത്ത്.

ഇന്ത്യ സഖ്യം നിലമെച്ചപ്പെടുത്തുന്നു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ ഇന്ത്യ സഖ്യം നിലമെച്ചപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. ഒടുവില്‍ ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം 'ഇന്ത്യ' സഖ്യം ലീഡ് ചെയ്യുന്ന സീറ്റുകളുടെ എണ്ണം 250 കവിഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/209747/election-result-live)