---
title: "പി പി അജയൻ മെമോറിയൽ എക്സലൻസ് അവാർഡ് സമർപ്പിച്ചു"
english_title: "PP Ajayan Memorial Excellence Award"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/209641/pp-ajayan-memorial-excellence-award"
published_at: "2024-06-03T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665dd6a37e81f_Untitled-2-web.jpg"
keywords: []
---

# പി പി അജയൻ മെമോറിയൽ എക്സലൻസ് അവാർഡ് സമർപ്പിച്ചു

> **Lead Summary:** **നടുവിൽ:** യൂത്ത് കോൺഗ്രസ്‌ നടുവിൽ മണ്ഡലം കമ്മിറ്റിയുടെ വിദ്യാഭ്യാസ സെൽ ആയ സ്റ്റെപ് കമ്മ്യൂണിറ്റി ഏർപ്പെടുത്തിയ പി പി അജയൻ മെമോറിയൽ എക്സലൻസ് അവാർഡ് നടുവിൽ ടൗണിൽ സംഘടിപ്പിച്ച യൂത്ത് പ്ലസ് ടാലെന്റ് ഫെസ്റ്റ് പരിപാടിയിൽ വച്ച് ജേതാക്കൾക്ക് സമർപ്പിച്ചു. ആദിഷ് പി മനോളി ഒന്നാം സ്ഥാനവും നീൽ ടോം സിനോജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

## Article Content

**നടുവിൽ:** യൂത്ത് കോൺഗ്രസ്‌ നടുവിൽ മണ്ഡലം കമ്മിറ്റിയുടെ വിദ്യാഭ്യാസ സെൽ ആയ സ്റ്റെപ് കമ്മ്യൂണിറ്റി ഏർപ്പെടുത്തിയ പി പി അജയൻ മെമോറിയൽ എക്സലൻസ് അവാർഡ് നടുവിൽ ടൗണിൽ സംഘടിപ്പിച്ച യൂത്ത് പ്ലസ് ടാലെന്റ് ഫെസ്റ്റ് പരിപാടിയിൽ വച്ച് ജേതാക്കൾക്ക് സമർപ്പിച്ചു. ആദിഷ് പി മനോളി ഒന്നാം സ്ഥാനവും നീൽ ടോം സിനോജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

യഥാക്രമം 10001/-, 5001/- ക്യാഷ് അവാർഡും ശില്പവും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാർഡ്. വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ മത്സര പരീക്ഷയിലൂടെയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. പരിപാടിയിൽ SSLC പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടന്നു. ചടങ്ങ് കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ വി എം നന്ദകിഷോർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ അധ്യക്ഷൻ വിജിൽ മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട്, ജില്ലാ ഉപാധ്യക്ഷൻ റിൻസ് മാനുവൽ, നിയോജകമണ്ഡലം അധ്യക്ഷൻ പ്രിൻസ് പി ജോർജ്, ബ്ലോക്ക്‌ പഞ്ചായത്തംഗം ജോഷി കണ്ടത്തിൽ, അഭിജിത് അജയകുമാർ, അരുൺ മാത്യു, ഡയാന ടോം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/209641/pp-ajayan-memorial-excellence-award)