---
title: "മുസ്ലിം ലീഗ് വഖഫ് സംരക്ഷണ പ്രക്ഷോഭം: രാപ്പകൽ സമരം 27 ന്"
english_title: "muslim league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20962/muslim-league"
published_at: "2022-01-15T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e2bf7e40fa7_flag.jpg"
keywords: []
---

# മുസ്ലിം ലീഗ് വഖഫ് സംരക്ഷണ പ്രക്ഷോഭം: രാപ്പകൽ സമരം 27 ന്

> **Lead Summary:** **കണ്ണൂർ :** മുസ്ലിം ലീഗ് വഖഫ് സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായി ജനുവരി 27 ന് വ്യാഴാഴ്ച കണ്ണൂർ ജില്ലയിലെ 11 മണ്ഡലം കേന്ദ്രങ്ങളിൽ രാപ്പകൽ സമരം നടത്താൻ ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളുടെയും , മണ്ഡലം പ്രസിഡന്റ് ജനറൽ സെക്രട്ടറി മാരുടെയും സംയുക്ത യോഗം തീരുമാനിച്ചു.

## Article Content

**കണ്ണൂർ :** മുസ്ലിം ലീഗ് വഖഫ് സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായി ജനുവരി 27 ന് വ്യാഴാഴ്ച കണ്ണൂർ ജില്ലയിലെ 11 മണ്ഡലം കേന്ദ്രങ്ങളിൽ രാപ്പകൽ സമരം നടത്താൻ ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളുടെയും , മണ്ഡലം പ്രസിഡന്റ് ജനറൽ സെക്രട്ടറി മാരുടെയും സംയുക്ത യോഗം തീരുമാനിച്ചു.

വൈസ് പ്രസിഡന്റ് അഡ്വ:എസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി അഡ്വ:അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രചാരണ പൊതുയോഗങ്ങളും , 26 ന് ശാഖാ തലങ്ങളിൽ വിളംബര ജാഥകൾ നടത്തുവാനും യോഗം തീരുമാനിച്ചു.

കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ഗവർണ്ണറുടെയും ഇടത് പക്ഷസർക്കാറിന്റെ യും നേതൃത്വത്തിൽ നടക്കുന്നനിയമവിരുദ്ധ നീക്കങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് 17 ന് ( നാളെ ) യു.ഡി.എഫ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി ആസ്ഥാനത്തേക്ക് നടത്തുന്ന മാർച്ച് വൻ വിജയമാക്കി മാറ്റാൻ യോഗം പ്രവർത്തകരോട് ആഹ്വാനം ചെയ്തു.

ജില്ലാഭാരവാഹികളായ വി.പി വമ്പൻ , ടി.എ തങ്ങൾ , കെ.വി മുഹമ്മദലി ഹാജി , കെ.ടി സഹദുള്ള , അഡ്വ:കെ.എ ലത്തീഫ് , അൻസാരി തില്ലങ്കേരി , കെ.പി താഹിർ , എൻ.പി.എ റഹീം പ്രസംഗിച്ചു. കെ.കെ അഷ്‌റഫ് , സി.പി.വി അബ്ദുള്ള , പി.മുഹമ്മദ് ഇഖ്‌ബാൽ , എസ് കെ.പി സകരിയ , ഗഫൂർ മാട്ടൂൽ , പി.യു.എ കോയ മാസ്റ്റർ , ടി.എൻ.എ ഖാദർ , കെ.വി ഹാരിസ് , ബി.കെ അഹമ്മദ് , ഫാറൂഖ് വട്ടപ്പൊയിൽ , സി.സമീർ , സി.വി.കെ റിയാസ് മാസ്റ്റർ , എൻ.പി താഹിർ ഹാജി , ഇ.പി ശംസുദ്ധീൻ , പി.കെ കുട്ട്യാലി , സി. അബ്ദുള്ള ചർച്ചയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20962/muslim-league)