---
title: "മുയ്യം എ യു പി സ്കൂളിൽ വിവിധ പരിപാടികളോടു കൂടി പ്രവേശനോത്സവം നടന്നു"
english_title: "Entrance festival was held at Muyam AUP School"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/209609/entrance-festival-was-held-at-muyam-aup-school"
published_at: "2024-06-03T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665db6c9e69b2_news-card.jpg"
keywords: []
---

# മുയ്യം എ യു പി സ്കൂളിൽ വിവിധ പരിപാടികളോടു കൂടി പ്രവേശനോത്സവം നടന്നു

> **Lead Summary:** **മുയ്യം :**മുയ്യം എ യു പി സ്കൂളിൽ വിവിധ പരിപാടികളോടു കൂടി പ്രവേശനോത്സവം നടന്നു. ഹെഡ്മിസ്ട്രസ്സ് ഇ.ടി ഉമ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ജസ്ന സി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങ് ടി.പി പ്രസന്ന ടീച്ചർ (വികസന സ്റ്റാൻറിഗ് കമ്മറ്റി ചെയർ പേഴ്സൻ) ഉദ്ഘാടനം ചെയ്തു.

## Article Content

**മുയ്യം :**മുയ്യം എ യു പി സ്കൂളിൽ വിവിധ പരിപാടികളോടു കൂടി പ്രവേശനോത്സവം നടന്നു. ഹെഡ്മിസ്ട്രസ്സ് ഇ.ടി ഉമ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ജസ്ന സി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങ് ടി.പി പ്രസന്ന ടീച്ചർ (വികസന സ്റ്റാൻറിഗ് കമ്മറ്റി ചെയർ പേഴ്സൻ) ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സ്കൂൾ മാനേജർ ഇ.ടി ബാലകൃഷ്ണൻ നമ്പ്യാർ ,പി. അനിൽ , പി.വി രാജഗോപാലൻ, എന്നിവർ ആശംസ നേർന്നു. ഇ ടി സ്മിത നന്ദി പറഞ്ഞു. ചടങ്ങിൽ 2023-24 വർഷം LSS നേടിയ കുട്ടികളെ അനുമോദിച്ചു. മുയ്യം മഹാത്മാ സ്വാശ്രയ സംഘം ഏർപ്പെടുത്തിയ പഠന കിറ്റ് കുട്ടികൾക്ക് വിതരണം ചെയ്തു. മധുര പലഹാര വിതരണവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും ലഹരി വിരുദ്ധ പ്രതിജ്ഞയും ഉണ്ടായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/209609/entrance-festival-was-held-at-muyam-aup-school)