---
title: "തളിപ്പറമ്പ് നഗരസഭ പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കുടുംബസംഗമം നടത്തി, ആശാ വർക്കർമാരെ ആദരിച്ചു"
english_title: "paliative day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20957/paliative-day"
published_at: "2022-01-15T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e2bdbed97dc_ppp.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കുടുംബസംഗമം നടത്തി, ആശാ വർക്കർമാരെ ആദരിച്ചു

> **Lead Summary:** പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് തളിപ്പറമ്പ് നഗരസഭയും തളിപ്പറമ്പ് താലൂക്ക് ഹോസ്പിറ്റലും സംയുക്തമായി പാലിയേറ്റീവ് കുടുംബസംഗമം റിക്രിയേഷൻ ക്ലബ് ഹാളിൽ വെച്ച് നടത്തി ചടങ്ങിൽ വച്ച് ആരോഗ്യ പ്രവർത്തന മേഖലയിൽ മികച്ച സേവനം കാഴ്ച വെച്ച ആശാവർക്കർമാർ ക്കുള്ള ആദരിക്കൽ ചടങ്ങും നടന്നു ചടങ്ങിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷബിത എം കെ യുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

## Article Content

പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് തളിപ്പറമ്പ് നഗരസഭയും തളിപ്പറമ്പ് താലൂക്ക് ഹോസ്പിറ്റലും സംയുക്തമായി പാലിയേറ്റീവ് കുടുംബസംഗമം റിക്രിയേഷൻ ക്ലബ് ഹാളിൽ വെച്ച് നടത്തി ചടങ്ങിൽ വച്ച് ആരോഗ്യ പ്രവർത്തന മേഖലയിൽ മികച്ച സേവനം കാഴ്ച വെച്ച ആശാവർക്കർമാർ ക്കുള്ള ആദരിക്കൽ ചടങ്ങും നടന്നു ചടങ്ങിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷബിത എം കെ യുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി പി മുഹമ്മദ് നിസാർ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഖദീജ കെപി കൗൺസിലർമാരായകൊടിയിൽ സലീം, വത്സ രാജൻ കെ, പാലിയേറ്റീവ് വളണ്ടിയർ റഫീഖ് ഡാൻഡി, താലൂക്ക് ഹോസ്പിറ്റൽ പാലിയേറ്റീവ് നേഴ്സ് ചിത്ര, എന്നിവർ ആശംസ അറിയിച്ചു ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ നഫീസ ബീവി സ്വാഗതവും തളിപ്പറമ്പ് ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ സി നന്ദിയും പറഞ്ഞു. ശേഷം ആശാവർക്കർമാരുടെയും പാലിയേറ്റീവ് കുടുംബത്തിന്റെയും വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20957/paliative-day)