---
title: "ദിവാകരൻ മുണ്ടേരി അനുസ്മരണവും പുഷ്‌പ്പാർച്ചനയും സംഘടിപ്പിച്ചു, ഗ്രന്ഥശാലയുടെ കുറ്റിയടിക്കൽ കർമ്മവും നടന്നു"
english_title: "Divakaran Munderi commemoration day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/209558/divakaran-munderi-commemoration-day"
published_at: "2024-06-03T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665d7c16d9d4f_news-card.jpg"
keywords: []
---

# ദിവാകരൻ മുണ്ടേരി അനുസ്മരണവും പുഷ്‌പ്പാർച്ചനയും സംഘടിപ്പിച്ചു, ഗ്രന്ഥശാലയുടെ കുറ്റിയടിക്കൽ കർമ്മവും നടന്നു

> **Lead Summary:** **തളിപ്പറമ്പ്: **ബി.ജെ.പി.പ്രവര്‍ത്തകന്‍ ദിവാകരന്‍ മുണ്ടേരിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളവും പുഷ്പര്‍ച്ചനയും നടത്തി. ഗ്രന്ഥശാലയുടെ മുഹുര്‍ത്ത കുറ്റിയടിക്കല്‍ കര്‍മ്മവും ഇന്ന് രാവിലെ കുറുമാത്തൂര്‍ മുണ്ടേരിയില്‍ നടന്നു.

## Article Content

**തളിപ്പറമ്പ്: **ബി.ജെ.പി.പ്രവര്‍ത്തകന്‍ ദിവാകരന്‍ മുണ്ടേരിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളവും പുഷ്പര്‍ച്ചനയും നടത്തി. ഗ്രന്ഥശാലയുടെ മുഹുര്‍ത്ത കുറ്റിയടിക്കല്‍ കര്‍മ്മവും ഇന്ന് രാവിലെ കുറുമാത്തൂര്‍ മുണ്ടേരിയില്‍ നടന്നു.

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എ.പി.ഗംഗാധരന്‍, തളിപ്പറമ്പ്മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി, കുറുമാത്തുര്‍ഏരിയ പ്രസിഡന്റ് പ്രദീപ് മൊടത്തറ, മഹിള മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി കേണല്‍ സാവിത്രിയമ്മ കേശവന്‍, എക്‌സ് സര്‍വ്വീസ് സംഘടനയുടെ ചുമതലയും പാര്‍ട്ടി ജില്ല ഉപാധ്യക്ഷനുമായ പി.ആര്‍ രാജന്‍, കേണല്‍ രാമദാസ്, എം വി ഉണ്ണികൃഷ്ണന്‍,  സേവാഭാരതി ജില്ല വൈസ് പ്രസിഡന്റ് രാമകൃഷണന്‍ കൂനം, മുണ്ടേരി ബൂത്ത് പ്രസിഡന്റ് കെ.സജിവന്‍, സെക്രട്ടറി ഷൈജുമുണ്ടേരി തുടങ്ങി സംഘപരിവാര്‍ പ്രവര്‍ത്തകരായ നിരവധി പേര്‍ പങ്കെടുത്തു. കുറ്റിയടിക്കല്‍ ചടങ്ങിന്ന് പന്നിയൂര്‍ ഏരിയ പ്രസിഡന്റ് വി.പി.മനോഹരന്‍ കാര്‍മികത്വം വഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/209558/divakaran-munderi-commemoration-day)