---
title: "ഇലക്ട്രിക് വെഹിക്കിൾസ് ഓണേഴ്സ് ഓഫ് കേരളയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനസഹായ കിറ്റ് വിതരണം ചെയ്തു"
english_title: "study aid kit was distributed to the students"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/209473/study-aid-kit-was-distributed-to-the-students"
published_at: "2024-06-03T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665d3f9b7b03b_news-card.jpg"
keywords: []
---

# ഇലക്ട്രിക് വെഹിക്കിൾസ് ഓണേഴ്സ് ഓഫ് കേരളയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനസഹായ കിറ്റ് വിതരണം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്: ** സംസ്ഥാനത്തെ പരിസ്ഥിതി- ഊർജ സംരക്ഷണം, ഇലക്ട്രിക് കാർ പ്രോത്സാഹനം, വാഹന ഉടമസ്ഥരെ സാങ്കേതികമായി സഹായിക്കുക എന്ന ഉദ്ദേശത്തോടെ രൂപംകൊണ്ട ഇലക്ട്രിക് വെഹിക്കിൾസ് ഓണേഴ്സ് ഓഫ് കേരള നേതൃത്വത്തിൽ പട്ടുവം മുതുകുട എൽപി സ്കൂളിൽ ഒന്ന്, രണ്ട് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് പഠനസഹായ കിറ്റ് വിതരണം നടത്തി.

## Article Content

**തളിപ്പറമ്പ്: ** സംസ്ഥാനത്തെ പരിസ്ഥിതി- ഊർജ സംരക്ഷണം, ഇലക്ട്രിക് കാർ പ്രോത്സാഹനം, വാഹന ഉടമസ്ഥരെ സാങ്കേതികമായി സഹായിക്കുക എന്ന ഉദ്ദേശത്തോടെ രൂപംകൊണ്ട ഇലക്ട്രിക് വെഹിക്കിൾസ് ഓണേഴ്സ് ഓഫ് കേരള നേതൃത്വത്തിൽ പട്ടുവം മുതുകുട എൽപി സ്കൂളിൽ ഒന്ന്, രണ്ട് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് പഠനസഹായ കിറ്റ് വിതരണം നടത്തി.

ല്ലാ ചെയർമാൻ അതുൽ മാധവൻ , വൈസ് ചെയർമാൻ സുശാന്ത്, കൺവീനർ ഡോ: ബൈജു പൂക്കണ്ടി, മെമ്പർ പി കെ രാജേന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഇവോക് മെമ്പർമാരായ ശശീന്ദ്രൻ പട്ടുവം, ത്വയ്യിബ് താണ, ഷിനോജ് പിലാത്തറ, ശ്രീധരൻ പാപ്പിനിശ്ശേരി എന്നിവരും പങ്കെടുത്തു. പിടിഎ പ്രസിഡണ്ട് പി വി ശ്രീരാജ് അധ്യക്ഷത വഹിച്ചു. ടി രുഗ്മിണി ടീച്ചർ സ്വാഗതവും സി വി മീര ടീച്ചർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/209473/study-aid-kit-was-distributed-to-the-students)