---
title: "ശ്രീകണ്ഠപുരം നഗരസഭയിൽ ലഹരി മുക്ത ക്യാമ്പയിൻ നടത്തി"
english_title: "Drunk free campaign"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/209318/drunk-free-campaign"
published_at: "2024-06-02T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665c2d14a7423_news-card.jpg"
keywords: []
---

# ശ്രീകണ്ഠപുരം നഗരസഭയിൽ ലഹരി മുക്ത ക്യാമ്പയിൻ നടത്തി

> **Lead Summary:** അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ശ്രീകണ്ഠപുരം നഗരസഭയും ശ്രീകണ്ടാപുരം എക്സൈസ് റേഞ്ച് ഓഫീസും സംയുക്തമായി വിദ്യാർത്ഥികൾക്കായി നടത്തിയ ലഹരി മുക്ത ക്യാമ്പയിൻ നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു.

## Article Content

അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ശ്രീകണ്ഠപുരം നഗരസഭയും ശ്രീകണ്ടാപുരം എക്സൈസ് റേഞ്ച് ഓഫീസും സംയുക്തമായി വിദ്യാർത്ഥികൾക്കായി നടത്തിയ ലഹരി മുക്ത ക്യാമ്പയിൻ നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു.

ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രേമരാജൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ വൈസ് ചെയർമാൻ കെ ശിവദാസൻ അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠപുരം എക്സൈസ് പ്രെവെൻറ്റീവ് ഓഫീസർ രഞ്ജിത് കുമാർ പി എ ക്ലാസ്സ് നയിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ മാരായ ജോസഫിന വർഗീസ്, പി. പി ചന്ദ്രാംഗദൻ, നഗരസഭാ സെക്രട്ടറി ടി ആർ നാരായണൻ തുടങ്ങിയവർ ആശംസ അറിയിച്ച് സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ മാത്യു നന്ദി അറിയിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/209318/drunk-free-campaign)