---
title: "വീട്ടിൽ നടത്തിയ റെയ്ഡിൽ എം ഡി എം എയുമായി മൂന്ന് പേർ പിടിയിൽ"
english_title: "mdma case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20922/mdma-case"
published_at: "2022-01-15T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e293ce5a797_Untitled-2 web.jpg"
keywords: []
---

# വീട്ടിൽ നടത്തിയ റെയ്ഡിൽ എം ഡി എം എയുമായി മൂന്ന് പേർ പിടിയിൽ

> **Lead Summary:** **കാഞ്ഞങ്ങാട്.** ഉത്തര മലബാറിൽ വൻ ലഹരിമരുന്ന് വേട്ട ആറങ്ങാടിയിലെ വീട്ടിൽ റെയ്ഡ് 24 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ. ലഹരിമരുന്ന് വിതരണക്കാരനായവീട്ടുടമആറങ്ങാടി നീലാങ്കരയിലെ എൻ.എം.ഷാഫി , കൂട്ടാളികളായ ബല്ല മീനാപ്പീസ് സ്വദേശിഹാദിൽ മൻസിലിൽ സി.മുഹമ്മദ് ഹാദിൽ , കാഞ്ഞങ്ങാട് വടകര മുക്ക് അറഫാന ക്വാട്ടേർസിലെ കെ.ആഷിഖ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.

## Article Content

**കാഞ്ഞങ്ങാട്.** ഉത്തര മലബാറിൽ വൻ ലഹരിമരുന്ന് വേട്ട ആറങ്ങാടിയിലെ വീട്ടിൽ റെയ്ഡ് 24 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ. ലഹരിമരുന്ന് വിതരണക്കാരനായവീട്ടുടമആറങ്ങാടി നീലാങ്കരയിലെ എൻ.എം.ഷാഫി , കൂട്ടാളികളായ ബല്ല മീനാപ്പീസ് സ്വദേശിഹാദിൽ മൻസിലിൽ സി.മുഹമ്മദ് ഹാദിൽ , കാഞ്ഞങ്ങാട് വടകര മുക്ക് അറഫാന ക്വാട്ടേർസിലെ കെ.ആഷിഖ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.

പോലീസ് ഡിവിഷൻ കേന്ദ്രീകരിച്ച്ഇന്ന് പുലർച്ചെ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് മാഫിയ സംഘം പിടിയിലായത്. വീട് കേന്ദ്രീകരിച്ച് മാരക ലഹരിമരുന്നായ എം.ഡി.എം.എ. പാക്കറ്റുകളായിവില്പന നടത്തുന്നതിനിടെയാണ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.ബാലകൃഷ്ണൻ, ബേക്കൽ ഡി വൈ എസ്.പി.സുനി കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ.പി.ഷൈൻ എസ്.ഐ.മാരായ കെ.പി.സതീഷ്, ശ്രീജേഷ് കണ്ടോത്ത് എന്നിവരടങ്ങിയ പോലീസ് സംഘം പിടികൂടിയത്.

ആറങ്ങാടിയിലെവീട്ടിൽ നിന്നും 24 ഗ്രാം എം.ഡി.എം.എയും പാക്ക് ചെയ്യാനുള്ള സാമഗ്രികളും രണ്ട് തൂക്കം മെഷീനുകളും, പാക്കറ്റുകളും 45,000 രൂപയും പോലീസ് പിടിച്ചെടുത്തു. ഗോവയിൽ നിന്നും ബാംഗ്ലൂരിൽ നിന്നുമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വിതരണത്തിനായി ലഹരിമരുന്ന് എത്തിച്ചിരുന്നത്. മയക്കുമരുന്ന് ശൃം ഖലയിലെ പ്രധാന കണ്ണിയാണ് പിടിയിലായത്.ഇന്നലെ 16 കിലോ കഞ്ചാവുമായി മറ്റൊരു സംഘം കാസറഗോഡ് പോലീസിൻ്റെ പിടിയിലായിരുന്നു. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20922/mdma-case)