---
title: "സപ്ലൈകോയിൽ മുളകിനും വെളിച്ചെണ്ണയ്ക്കും വില കുറച്ചു"
english_title: "reduced the prices of chillies and coconut oil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/209206/reduced-the-prices-of-chillies-and-coconut-oil"
published_at: "2024-06-01T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665b34bb11f52_Untitled-2-web.jpg"
keywords: []
---

# സപ്ലൈകോയിൽ മുളകിനും വെളിച്ചെണ്ണയ്ക്കും വില കുറച്ചു

> **Lead Summary:** സപ്ലൈകോ ഔട്ട്ലെറ്റുകളിൽ സബ്സിഡി നിരക്കിൽ നൽകുന്ന മുളകിന്റെയും വെളിച്ചെണ്ണയുടെയും വില കുറച്ചു. മുളക് അരക്കിലോയ്ക്ക് 86.10 രൂപയിൽനിന്ന് 78.75 ആയി കുറച്ചു. വെളിച്ചെണ്ണ സബ്സിഡി ഉൾപ്പെടെ ലിറ്ററിന് 142.80 രൂപയാക്കി. 152.25 രൂപയായിരുന്നു മുമ്പുള്ള വില.

## Article Content

സപ്ലൈകോ ഔട്ട്ലെറ്റുകളിൽ സബ്സിഡി നിരക്കിൽ നൽകുന്ന മുളകിന്റെയും വെളിച്ചെണ്ണയുടെയും വില കുറച്ചു. മുളക് അരക്കിലോയ്ക്ക് 86.10 രൂപയിൽനിന്ന് 78.75 ആയി കുറച്ചു. വെളിച്ചെണ്ണ സബ്സിഡി ഉൾപ്പെടെ ലിറ്ററിന് 142.80 രൂപയാക്കി. 152.25 രൂപയായിരുന്നു മുമ്പുള്ള വില.

ശനിമുതൽ പുതിയ വില പ്രാബല്യത്തിലാകും. പതിമൂന്ന് ഇനം സബ്‌സിഡി സാധനങ്ങൾ പൊതുവിപണിയിൽനിന്ന് 35 ശതമാനത്തോളം വിലക്കിഴിവിൽ ഇനി സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ലഭിക്കും. പൊതുവിപണിയിൽനിന്ന് 10 മുതൽ 30 ശതമാനംവരെ വിലകുറച്ച് സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കളും ലഭ്യമാക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/209206/reduced-the-prices-of-chillies-and-coconut-oil)