---
title: "ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു"
english_title: "suiside"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20913/suiside"
published_at: "2022-01-15T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e2884051119_download.jpg"
keywords: []
---

# ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു

> **Lead Summary:** **പരിയാരം: ** ലൈംഗിക പീഡനത്തിനിരയായി വിഷംകഴിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന 17 കാരി മരിച്ചു. ഇന്നലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. കഴിഞ്ഞ പത്തിനായിരുന്നു പെൺകുട്ടി വിഷം കഴിച്ചത്. രണ്ടു വർഷമായി പരപ്പ മൂലപാറയിലെ ശ്രീ കുട്ടനുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു.

## Article Content

**പരിയാരം: ** ലൈംഗിക പീഡനത്തിനിരയായി വിഷംകഴിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന 17 കാരി മരിച്ചു. ഇന്നലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. കഴിഞ്ഞ പത്തിനായിരുന്നു പെൺകുട്ടി വിഷം കഴിച്ചത്. രണ്ടു വർഷമായി പരപ്പ മൂലപാറയിലെ ശ്രീ കുട്ടനുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു.

പിന്നീട് ഇവർ തമ്മിൽ അകന്നു.പത്താം തീയതി ശ്രീക്കുട്ടൻ പെൺകുട്ടിയുടെ വീട്ടിൽ പോയി മൊബൈൽ ഫോൺ പിടിച്ചുവാങ്ങി സിം കാർഡ് ഊരിയെടുത്ത് പോയിരുന്നു. ഇതിന് പിറകെ പെൺകുട്ടി എലിവിഷം കഴിക്കുകയായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച പെൺകുട്ടിയിൽനിന്ന് 11ന് പോലീസ് മൊഴിയെടുത്തിരുന്നു.

അപ്പോഴാണ് പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്ത് തന്നെ ശ്രീക്കുട്ടൻ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയത്.തുടർന്ന് കേസെടുത്ത് ശ്രീക്കുട്ടൻ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20913/suiside)