---
title: "കേരള മദ്യ നിരോധന സമിതി എക്സൈസ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു"
english_title: " Kerala Liquor Prohibition Committee organized a protest march"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/209004/kerala-liquor-prohibition-committee-organized-a-protest-march"
published_at: "2024-05-31T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6659f22fceb7f_news-card.jpg"
keywords: []
---

# കേരള മദ്യ നിരോധന സമിതി എക്സൈസ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ: **സംസ്ഥാനത്തെ IT പാർക്കുകളിൽ ഉൾപ്പെടെ മദ്യ വിതരണം തുടങ്ങാൻ ഒരുങ്ങുന്ന കേരള സർക്കാരിന്റെ മദ്യ നയത്തിനെതിരെ കേരള മദ്യ നിരോധന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൻ കണ്ണൂർ എക്സൈസ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച സംഘടിപ്പിച്ചു. മഹാത്മാമ മന്ദിരത്തിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് രാവിലെ കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ ഉത്ഘാടനം നിർവ്വഹിച്ചു.

## Article Content

**കണ്ണൂർ: **സംസ്ഥാനത്തെ IT പാർക്കുകളിൽ ഉൾപ്പെടെ മദ്യ വിതരണം തുടങ്ങാൻ ഒരുങ്ങുന്ന കേരള സർക്കാരിന്റെ മദ്യ നയത്തിനെതിരെ കേരള മദ്യ നിരോധന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൻ കണ്ണൂർ എക്സൈസ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച സംഘടിപ്പിച്ചു. മഹാത്മാമ മന്ദിരത്തിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് രാവിലെ കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ ഉത്ഘാടനം നിർവ്വഹിച്ചു.

കണ്ണൂർ ജില്ലാ പ്രസിഡന്റ് ഐ സി മേരി അദ്ധ്യക്ഷം വഹിച്ചു കണ്ണൂർ താലൂക്ക് പ്രസിഡന്റ് മധു കക്കാട് സ്വാഗതം പറഞ്ഞു. മദ്യ നിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ആർട്ടിസ്‌റ്റ് ശശികല മുഖ്യ ഭാഷണം നടത്തി. റിജോ ആന്റണി, പങ്കജവല്ലി, പ്രസന്ന ലോഹിതാക്ഷൻ, ഒ വി തോമസ്, കെ ജി വര്ഗീസ്, ഫിലിക്സ് ജോർജ്, പ്രമീള രാജൻ, മഹാത്മാ മന്ദിരം സിക്രട്ടറി സി സുനിൽ, അഡ്വക്കേറ്റ് ദേവദാസ്, പള്ളിപ്രം പ്രസന്നൻ സംസാരിച്ചു. കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് വെങ്കിലോട് നന്ദി പറഞ്ഞു.

    പിലാത്തറ ബീവറേജ് ഔട്ട്‌ലെറ്റ് അടച്ചു പൂട്ടുക. ലഹരി മാഫിയകളുമായി കൂട്ടു കൂടുന്ന നിയമ പാലകരെ നിലയ്ക്ക് നിർത്തുക, വീര്യം കുറഞ്ഞ മദ്യം ‘ഫെമി’ എന്ന ഓമനപ്പേരിൽ ഉൽപ്പാദിപ്പിക്കാനുള്ള ശ്രമത്തിൽ നിന്നും സർക്കാർ പിന്മാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ലോക പുകയില രഹിത ദിനത്തിൽ കേരള മദ്യ നിരോധന സമിതി പ്രവർത്തകർ പ്രതിഷേധ മാർച്ചു സംഘടിപ്പിച്ചത്. മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/209004/kerala-liquor-prohibition-committee-organized-a-protest-march)