---
title: "വീണ്ടും ചക്രവാതച്ചുഴി; ഒരാഴ്ച ശക്തമായ മഴക്ക് സാധ്യത"
english_title: "Cyclone again"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/209003/cyclone-again"
published_at: "2024-05-31T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6659f11b4386f_DSC_7464_(1).JPG"
keywords: []
---

# വീണ്ടും ചക്രവാതച്ചുഴി; ഒരാഴ്ച ശക്തമായ മഴക്ക് സാധ്യത

> **Lead Summary:** **കണ്ണൂർ:** തെക്ക്-കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ ചക്രവാത ചുഴി രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ച മുതല്‍ ജൂണ്‍ രണ്ട് വരെ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. കേരള തീരത്ത് വെള്ളിയാഴ്ച രാത്രി 11.30 വരെ 1.4 മുതല്‍ 2.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലക്കും കടൽ ആക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

## Article Content

**കണ്ണൂർ:** തെക്ക്-കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ ചക്രവാത ചുഴി രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ച മുതല്‍ ജൂണ്‍ രണ്ട് വരെ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. കേരള തീരത്ത് വെള്ളിയാഴ്ച രാത്രി 11.30 വരെ 1.4 മുതല്‍ 2.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലക്കും കടൽ ആക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/209003/cyclone-again)