---
title: "വിദ്യാർത്ഥിക്ക് നിലവിലെ പ്രൈവറ്റ് ബസ് പാസ് ജൂൺ 30 വരെ ഉപയോഗിക്കാം"
english_title: "The student can use the current private bus pass till June 30"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/209001/the-student-can-use-the-current-private-bus-pass-till-june-30"
published_at: "2024-05-31T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6659efcc433ee_Untitled-2-web.jpg"
keywords: []
---

# വിദ്യാർത്ഥിക്ക് നിലവിലെ പ്രൈവറ്റ് ബസ് പാസ് ജൂൺ 30 വരെ ഉപയോഗിക്കാം

> **Lead Summary:** **കണ്ണൂർ: **നിലവിലുള്ള പാസ്സ് ഉപയോഗിച്ച് വിദ്യാർഥികൾക്ക് ജൂൺ 30 വരെ പ്രൈവറ്റ് ബസുകളിൽ ഈ അധ്യയന വർഷം യാത്ര ചെയ്യാം. ഗവൺമെൻ്റ്, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് സ്ഥാപനത്തിൻ്റെ ഐഡി കാർഡ് ഉപയോഗിച്ച് സ്വകാര്യ ബസുകളിൽ യാത്ര ചെയ്യാം. സ്വകാര്യ സ്ഥാപനങ്ങളിലെയും സെൽഫ് ഫിനാൻസിങ് കോളേജിലെയും വിദ്യാർഥികൾക്ക് ആർ ടി ഒ നൽകുന്ന പാസ് ഉപയോഗിച്ചെ യാത്ര ചെയ്യാൻ സാധിക്കു.

## Article Content

**കണ്ണൂർ: **നിലവിലുള്ള പാസ്സ് ഉപയോഗിച്ച് വിദ്യാർഥികൾക്ക് ജൂൺ 30 വരെ പ്രൈവറ്റ് ബസുകളിൽ ഈ അധ്യയന വർഷം യാത്ര ചെയ്യാം. ഗവൺമെൻ്റ്, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് സ്ഥാപനത്തിൻ്റെ ഐഡി കാർഡ് ഉപയോഗിച്ച് സ്വകാര്യ ബസുകളിൽ യാത്ര ചെയ്യാം. സ്വകാര്യ സ്ഥാപനങ്ങളിലെയും സെൽഫ് ഫിനാൻസിങ് കോളേജിലെയും വിദ്യാർഥികൾക്ക് ആർ ടി ഒ നൽകുന്ന പാസ് ഉപയോഗിച്ചെ യാത്ര ചെയ്യാൻ സാധിക്കു.

എ ഡി എം കെ നവീൻ ബാബുവിൻ്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന സ്റ്റുഡൻസ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റിയുടെതാണ് ഈ തീരുമാനങ്ങൾ. നിലവിൽ വിദ്യാർഥികളുടെ പാസ്സിൻ്റെ നിറം മാറ്റുവാനും വലിപ്പം കൂട്ടുവാനും യോഗം തീരുമാനിച്ചു. ബസിലെ ജീവനക്കാരും വിദ്യാർഥികളും സൗഹൃദപരമായും മാതൃക പരമായും ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/209001/the-student-can-use-the-current-private-bus-pass-till-june-30)