---
title: "കേരള ബാങ്ക് തളിപ്പറമ്പ് ശാഖ ഇടപാടുകാരുടെ സംഗമം സംഘടിപ്പിച്ചു"
english_title: "Kerala Bank Thaliparam branch organized a meeting of customers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/208984/kerala-bank-thaliparam-branch-organized-a-meeting-of-customers"
published_at: "2024-05-31T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6659e3b36a13b_news-card.jpg"
keywords: []
---

# കേരള ബാങ്ക് തളിപ്പറമ്പ് ശാഖ ഇടപാടുകാരുടെ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **കേരള ബാങ്ക് തളിപ്പറമ്പ് ശാഖയുടെ ആഭിമുഖ്യത്തില്‍ ഇടപാടുകാരുടെ സംഗമം സംഘടിപ്പിച്ചു. തളിപ്പറമ്പ് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ കല്ലിങ്കില്‍ പത്മനാഭന്‍ സംഗമം ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ഏരിയാ മാനേജര്‍ സി.സുജിത. അദ്ധ്യക്ഷത വഹിച്ചു. വായ്പാ പദ്ധതികള്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി.കെ. സുരേഷ് വിശദീകരിച്ചു.

## Article Content

**തളിപ്പറമ്പ്: **കേരള ബാങ്ക് തളിപ്പറമ്പ് ശാഖയുടെ ആഭിമുഖ്യത്തില്‍ ഇടപാടുകാരുടെ സംഗമം സംഘടിപ്പിച്ചു. തളിപ്പറമ്പ് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ കല്ലിങ്കില്‍ പത്മനാഭന്‍ സംഗമം ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ഏരിയാ മാനേജര്‍ സി.സുജിത. അദ്ധ്യക്ഷത വഹിച്ചു. വായ്പാ പദ്ധതികള്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി.കെ. സുരേഷ് വിശദീകരിച്ചു.

വ്യവസായ വകുപ്പ് എം.ഇ.സി പി.പി.രമ്യ സബ്‌സിഡി പദ്ധതികള്‍ വിശദീകരിച്ചു. വ്യാപാരി വ്യവസായി സമിതി തളിപ്പറമ്പ ഏരിയാ സിക്രട്ടറി കെ. മനോഹരന്‍ പ്രസംഗിച്ചു. ബ്രാഞ്ച് സീനിയര്‍ മാനേജര്‍ കെ.രാജേഷ് കുമാര്‍ സ്വാഗതവും മാനേജര്‍ പി.കമലാക്ഷി നന്ദിയും പറഞ്ഞു.

കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം ഉടമസ്ഥയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച ബ്രാഞ്ചിലെ കളക്ഷന്‍ ഏജന്റ് മധുസുദനനെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. വിവിധ വിഭാഗം ഇടപാടുകാര്‍ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/208984/kerala-bank-thaliparam-branch-organized-a-meeting-of-customers)