---
title: "ആശ്രിത നിയമനത്തിനെതിരെ കേരള എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി"
english_title: "Kerala NGO Association organized a march"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/208465/kerala-ngo-association-organized-a-march"
published_at: "2024-05-29T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66571f584c455_Untitled-2-web.jpg"
keywords: []
---

# ആശ്രിത നിയമനത്തിനെതിരെ കേരള എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി

> **Lead Summary:** **കണ്ണൂർ : **ആശ്രിത നിയമനത്തിനെതിരെ കേരള എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് മാർച്ചും ജില്ലാ കേന്ദ്രങ്ങളിൽ ധർണയും നടത്തി. എഐസിസി മെമ്പർ വി എ നാരായണൻ ഉദ്ഘാടനം ചെയ്തു. സമാശ്വാസ തൊഴിൽദാന പദ്ധതിക്ക് പകരമാകില്ല സമാശ്വാസ ധനസഹായം, തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ സംഘടിപ്പിച്ചത്.

## Article Content

**കണ്ണൂർ : **ആശ്രിത നിയമനത്തിനെതിരെ കേരള എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് മാർച്ചും ജില്ലാ കേന്ദ്രങ്ങളിൽ ധർണയും നടത്തി. എഐസിസി മെമ്പർ വി എ നാരായണൻ ഉദ്ഘാടനം ചെയ്തു. സമാശ്വാസ തൊഴിൽദാന പദ്ധതിക്ക് പകരമാകില്ല സമാശ്വാസ ധനസഹായം, തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ സംഘടിപ്പിച്ചത്.

ജില്ലാ പ്രസിഡണ്ട് കെ വി മഹേഷ് അധ്യക്ഷത വഹിച്ചു. ജി എസ് ഉമാശങ്കർ മുഖ്യപ്രഭാഷണം നടത്തി. സത്യൻ വി, കെ കെ രാജേഷ് ഖന്ന, എം പി ഷനിജ്, നാരായണൻകുട്ടി മണിയേരി, അബ്ദുൽ റഷീദ് കെ വി, എ ഉണ്ണികൃഷ്ണൻ,ടി കെ ജയപ്രകാശ്, ജോയ് ഫ്രാൻസിസ്, അഷ്റഫ് ഇരുവേരി, നന്ദകുമാർ പി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/208465/kerala-ngo-association-organized-a-march)