---
title: "ജമാഅത്തെ ഇസ്ലാമി തിരുവട്ടൂർ യൂണിറ്റ് കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു"
english_title: "Jamaat-e-Islami meetup"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/208413/jamaat-e-islami-meetup"
published_at: "2024-05-29T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6656e9400eeb0_news-card.jpg"
keywords: []
---

# ജമാഅത്തെ ഇസ്ലാമി തിരുവട്ടൂർ യൂണിറ്റ് കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

> **Lead Summary:** ജമാഅത്തെ ഇസ്ലാമി തിരുവട്ടൂർ യൂണിറ്റ് കുടുംബ സംഗമവും എസ്എസ്എൽസി പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. കുടുംബ സംഗമം ജമാഅത്തെ ഇസ്ലാമി മേഖലാ പ്രസിഡണ്ട് എം എം മുഹിയുദ്ദീൻ ഉദ്ഘാടനം ചെയ്തു.

## Article Content

ജമാഅത്തെ ഇസ്ലാമി തിരുവട്ടൂർ യൂണിറ്റ് കുടുംബ സംഗമവും എസ്എസ്എൽസി പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. കുടുംബ സംഗമം ജമാഅത്തെ ഇസ്ലാമി മേഖലാ പ്രസിഡണ്ട് എം എം മുഹിയുദ്ദീൻ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസത്തിൽ മാതാപിതാക്കളുടെ പങ്ക് എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി വനിത ജില്ലാ വൈസ് പ്രസിഡൻറ് അഫീദ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് ജലാൽ ഖാൻ അധ്യക്ഷൻ വഹിച്ചു.യൂണിറ്റ് പ്രസിഡൻറ് ടി കെ അബ്ദുറഹിമാൻ സ്വാഗതവും യൂണിറ്റ് സെക്രട്ടറി ടി കെ മൊയ്തു വായാട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/208413/jamaat-e-islami-meetup)