---
title: "സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ പൊതുസമ്മേളനങ്ങൾ മാറ്റി; സമാപന സമ്മേളനം ഓൺലൈനായി നടത്തും"
english_title: "cpm sammelanam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20832/cpm-sammelanam"
published_at: "2022-01-14T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e1927837949_news card.jpg"
keywords: []
---

# സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ പൊതുസമ്മേളനങ്ങൾ മാറ്റി; സമാപന സമ്മേളനം ഓൺലൈനായി നടത്തും

> **Lead Summary:** **തിരുവനന്തപുരം/ കോട്ടയം:** നാളെ നടത്താനിരുന്ന സിപിഎം ജില്ലാ പൊതുസമ്മേളനങ്ങൾ മാറ്റി. കോട്ടയം-തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനങ്ങളോടനുബന്ധിച്ച് നടത്താനിരുന്നു പൊതുസമ്മേളനങ്ങളാണ് മാറ്റിയത്. സമാപന സമ്മേളനം ഓൺലൈനായി നടത്തും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് നേതാക്കൾ അറിയിച്ചു.

## Article Content

**തിരുവനന്തപുരം/ കോട്ടയം:** നാളെ നടത്താനിരുന്ന സിപിഎം ജില്ലാ പൊതുസമ്മേളനങ്ങൾ മാറ്റി. കോട്ടയം-തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനങ്ങളോടനുബന്ധിച്ച് നടത്താനിരുന്നു പൊതുസമ്മേളനങ്ങളാണ് മാറ്റിയത്. സമാപന സമ്മേളനം ഓൺലൈനായി നടത്തും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് നേതാക്കൾ അറിയിച്ചു.

കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ 250 ലേറെ പേര്‍ പങ്കെടുക്കുമെന്ന റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കോഴിക്കോട് ബീച്ച് സമുദ്ര ഓഡിറ്റോറിയത്തിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ടിപിആർ 20ന് മുകളിലുള്ള ജില്ലകളിൽ സാമുുദായിക-സാംസ്ക്കാരിക പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കിയിട്ടുണ്ട്.

എന്നാല്‍, ഇതിൽ രാഷ്ട്രീയപരിപാടികളുടെ ഉൾപ്പെടുത്തിയില്ല എന്നുള്ളതാണ് ശ്രദ്ധേയം. സിപിഎം സമ്മേളനങ്ങൾ നടക്കുന്ന സാഹചര്യത്തിലാണിതെന്നാണ് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊതുസമ്മേളനങ്ങള്‍ മാറ്റിയത്. ടിപിആർ 30 ൽ കൂടുന്ന ജില്ലകളിൽ പൊതുപരിപാടികൾക്ക് അനുവാദമില്ല. മാളുകളിലും നിയന്ത്രണമുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20832/cpm-sammelanam)