---
title: "ജൂണ്‍ 7വരെ കേരളത്തിലേക്കുള്ള കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്"
english_title: "Air India Express has canceled more flights to Kerala till June 7"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/208250/air-india-express-has-canceled-more-flights-to-kerala-till-june-7"
published_at: "2024-05-28T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66560032d1e3b_news-card.jpg"
keywords: []
---

# ജൂണ്‍ 7വരെ കേരളത്തിലേക്കുള്ള കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

> **Lead Summary:** **മസ്‌കറ്റ്:** ഒമാനില്‍ നിന്ന് കേരളത്തിലേക്കുള്ള കൂടുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. ജൂണ്‍ രണ്ട്, നാല്, ആറ് ദിവസങ്ങളിലെ കോഴിക്കോട് -മസ്‌ക്റ്റ് വിമാനവും ജൂണ്‍ മൂന്ന്, അഞ്ച്, ഏഴ് ദിവസങ്ങളിലെ മസ്‌കറ്റ് - കോഴിക്കോട് സര്‍വീസുകളും റദ്ദാക്കി.

## Article Content

**മസ്‌കറ്റ്:** ഒമാനില്‍ നിന്ന് കേരളത്തിലേക്കുള്ള കൂടുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. ജൂണ്‍ രണ്ട്, നാല്, ആറ് ദിവസങ്ങളിലെ കോഴിക്കോട് -മസ്‌ക്റ്റ് വിമാനവും ജൂണ്‍ മൂന്ന്, അഞ്ച്, ഏഴ് ദിവസങ്ങളിലെ മസ്‌കറ്റ് - കോഴിക്കോട് സര്‍വീസുകളും റദ്ദാക്കി.

ജൂണ്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ദിവസങ്ങളിലെ കണ്ണൂര്‍ മസ്‌കറ്റ്, മസ്‌കറ്റ് - കണ്ണൂര്‍ സര്‍വീസുകളും ഉണ്ടാകില്ല. ഇതേദിവസങ്ങളില്‍ തിരുവനന്തപുരം - മസ്‌കറ്റ് സര്‍വീസുകളും എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കി.

ഈ മാസം 29 മുതല്‍ ജൂണ്‍ ഒന്നുവരെയുള്ള വിവിധ സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നേരത്തെ റദ്ദാക്കിയിരുന്നു. ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റില്‍ നിന്നുളള സര്‍വീസുകളാണ് ഓപ്പറേഷണല്‍ കാരണങ്ങള്‍ക്കൊണ്ട് വിമാനക്കമ്പനി റദ്ദാക്കിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/208250/air-india-express-has-canceled-more-flights-to-kerala-till-june-7)