---
title: "കല്യാശ്ശേരി മണ്ഡലം എം.എല്‍.എ. മെറിറ്റ് അവാർഡ്  2024: അർഹതപ്പെട്ട വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റും ഫോൺ നമ്പറും അയക്കുക"
english_title: "Kalyassery Constituency MLA Merit Award 2024"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/208246/kalyassery-constituency-mla-merit-award-2024"
published_at: "2024-05-28T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6655fe447dee6_Untitled-2-web.jpg"
keywords: []
---

# കല്യാശ്ശേരി മണ്ഡലം എം.എല്‍.എ. മെറിറ്റ് അവാർഡ്  2024: അർഹതപ്പെട്ട വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റും ഫോൺ നമ്പറും അയക്കുക

> **Lead Summary:** കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് - എ വൺ നേടിയ വിദ്യാര്‍ത്ഥികളെയും 100 % കൈവരിച്ച വിദ്യാലയങ്ങളെയും എം എൽ എ മെറിറ്റ് അവാർഡ് നല്‍കി ആദരിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു. ജൂൺ 7 ന് ഉച്ചക്ക് ശേഷം 2 മണിക്ക് എരിപുരത്ത് മാടായി ബാങ്ക് ഓഡിറ്റോറിയത്തിലാണ് അനുമോദന പരിപാടി സംഘടിപ്പിക്കുന്നത്.

## Article Content

കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് - എ വൺ നേടിയ വിദ്യാര്‍ത്ഥികളെയും 100 % കൈവരിച്ച വിദ്യാലയങ്ങളെയും എം എൽ എ മെറിറ്റ് അവാർഡ് നല്‍കി ആദരിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു. ജൂൺ 7 ന് ഉച്ചക്ക് ശേഷം 2 മണിക്ക് എരിപുരത്ത് മാടായി ബാങ്ക് ഓഡിറ്റോറിയത്തിലാണ് അനുമോദന പരിപാടി സംഘടിപ്പിക്കുന്നത്.

അർഹരായ കല്യാശ്ശേരി മണ്ഡലത്തിലെ വിദ്യാർത്ഥികൾ ജൂൺ 1 നകം മാർക്ക് ലിസ്റ്റ്, മൊബൈൽ നമ്പർ ഉൾപ്പടെ പഴയങ്ങാടിയിലുള്ള എം.എല്‍.എയുടെ ഓഫീസിലോ mvijinmlaoffice@gmail.com എന്ന ഇമെയിലിലോ അയക്കണം.

കൂടുതൽ വിവരങ്ങൾക്ക് 9847010904 എന്ന നമ്പറിൽ ബന്ധപ്പെടുക

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/208246/kalyassery-constituency-mla-merit-award-2024)