---
title: "കൊലയാളികളുടെ വീട് അടിച്ചു തകർത്തതിന് കേസ്"
english_title: "Case for breaking the house of killers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/208243/case-for-breaking-the-house-of-killers"
published_at: "2024-05-28T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6655fc4fcf181_images.jfif"
keywords: []
---

# കൊലയാളികളുടെ വീട് അടിച്ചു തകർത്തതിന് കേസ്

> **Lead Summary:** **കണ്ണൂർ: **അയല്‍ വാസിയെ അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രകോപിതരായഒരു സംഘം പ്രതിയുടെ വീട് അടിച്ചു തകർത്തു.പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.കോഴിക്കോട് മാങ്കാവ് കൊമ്മേരി സ്വദേശി കെ സുമേഷിൻ്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന അഞ്ചു പേർ ഉൾപ്പെടെയുള്ള സംഘത്തിന് നേരെ കേസെടുത്തത്.

## Article Content

**കണ്ണൂർ: **അയല്‍ വാസിയെ അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രകോപിതരായഒരു സംഘം പ്രതിയുടെ വീട് അടിച്ചു തകർത്തു.പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.കോഴിക്കോട് മാങ്കാവ് കൊമ്മേരി സ്വദേശി കെ സുമേഷിൻ്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന അഞ്ചു പേർ ഉൾപ്പെടെയുള്ള സംഘത്തിന് നേരെ കേസെടുത്തത്.

സംഘടിച്ചെത്തിയ സംഘം വീട് ആക്രമിക്കുകയും അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കിയതായും പരാതിയിൽ പറയുന്നു.പരാതിക്കാരൻ്റെ സഹോദരി ഭർത്താവും മക്കളും ഉൾപ്പെട്ട സംഘം നമ്പ്യാര്‍ മൊട്ടചട്ട പാലത്തിന് സമീപം പി എം പി സ്‌റ്റോറിന്റെ വരാന്തയില്‍ വെച്ച് അയൽവാസിയായ അജയകുമാറിനെ മർദ്ദിച്ചു കൊലപ്പെടുത്തിയിരുന്നു.

പ്രതികളുടെ വീടിന് നേരെ കല്ലെറിയുകയും ജനല്‍ ചില്ലകള്‍, വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍, ഓട്ടോ റിക്ഷ എന്നിവ ആക്രമിക്കുകയും ചെയ്തിരുന്നു. അവിവാഹിതരയായ മൂന്ന് സഹോദരിമാരോടൊപ്പം താമസിച്ചു വരുന്ന അജയകുമാറിന്റെ മരണം നാട്ടുകാരിൽ നടുക്കം സൃഷ്ടിച്ചിരുന്നു. കേസിൽ അയല്‍ വാസിയായ ദേവദാസ് , മക്കളായ സന്‍ ജയ് ദാസ് ,സൂര്യ ദാസ് , കേറ്ററിംഗ് ജോലി ചെയ്യുന്ന അതിഥി തൊഴിലാളി അസദുല്‍ ഇസ്ലാം എന്നിവര്‍ റിമാൻ്റിൽ കഴിയുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/208243/case-for-breaking-the-house-of-killers)