---
title: "പട്ടുവം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്രു അനുസ്മരണയോഗം സംഘടിപ്പിച്ചു "
english_title: "Pattuvam Congress committee "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/207965/pattuvam-congress-committee"
published_at: "2024-05-27T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6654915133a23_IMG-20240527-WA0163.jpg"
keywords: []
---

# പട്ടുവം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്രു അനുസ്മരണയോഗം സംഘടിപ്പിച്ചു 

> **Lead Summary:** തളിപ്പറമ്പ്: പട്ടുവം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഥമ പ്രധാനമന്ത്രിയും രാഷ്ട്രശില്പിയുമായ ജവഹർലാൽ നെഹ്രുവിനെ അനുസ്മരിച്ചു.അനുസ്മരണ യോഗം ഡി സി സി ജനറൽ സെക്രട്ടറി അഡ്വ: രാജീവൻ കപ്പച്ചേരി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് ടി ദാമോദരൻ അദ്ധ്യക്ഷം വഹിച്ചു.

## Article Content

തളിപ്പറമ്പ്: പട്ടുവം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഥമ പ്രധാനമന്ത്രിയും രാഷ്ട്രശില്പിയുമായ ജവഹർലാൽ നെഹ്രുവിനെ അനുസ്മരിച്ചു.അനുസ്മരണ യോഗം ഡി സി സി ജനറൽ സെക്രട്ടറി അഡ്വ: രാജീവൻ കപ്പച്ചേരി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് ടി ദാമോദരൻ അദ്ധ്യക്ഷം വഹിച്ചു.

മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി കെ വി ശരിഫ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിണ്ട് സി കെ ഉബൈസ്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് കെ വി ആദിത്യൻ , പട്ടുവം ഗ്രാമപഞ്ചായത്ത് മെംബർ ഇ ശ്രുതി, മത്സ്യതൊഴിലാളി കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി പി ആലി, ഇ സുഭാഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/207965/pattuvam-congress-committee)