---
title: "പ്രതിപക്ഷത്തിന്റേത് സംസ്ഥാനത്ത് ഒരു വികസനവും നടക്കരുതെന്ന വാശി; സില്‍വര്‍ ലൈനില്‍ ആരും വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി"
english_title: "silver line"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20780/silver-line"
published_at: "2022-01-14T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e153115c9ed_cm.jpg"
keywords: []
---

# പ്രതിപക്ഷത്തിന്റേത് സംസ്ഥാനത്ത് ഒരു വികസനവും നടക്കരുതെന്ന വാശി; സില്‍വര്‍ ലൈനില്‍ ആരും വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം: **സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സമരരംഗത്തുള്ള പ്രതിപക്ഷത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനി ഒരു വികസന പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് നടക്കാന്‍ പാടില്ലെന്ന വാശിയിലാണ് പ്രതിപക്ഷം. സില്‍വര്‍ ലൈന്‍ അട്ടിമറിച്ചേ തീരൂ എന്നാണ് വാശി. കെ റെയിലില്‍ നല്‍കുന്നത് ആശ്വാസകരമായ പുനരധിവാസ പാക്കേജാണ്.

## Article Content

**തിരുവനന്തപുരം: **സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സമരരംഗത്തുള്ള പ്രതിപക്ഷത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനി ഒരു വികസന പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് നടക്കാന്‍ പാടില്ലെന്ന വാശിയിലാണ് പ്രതിപക്ഷം. സില്‍വര്‍ ലൈന്‍ അട്ടിമറിച്ചേ തീരൂ എന്നാണ് വാശി. കെ റെയിലില്‍ നല്‍കുന്നത് ആശ്വാസകരമായ പുനരധിവാസ പാക്കേജാണ്.

പദ്ധതി വന്നാല്‍ ആരും ഭൂരഹിതരാകില്ല. ഒരു കുടുംബവും വഴിയാധാരമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സിപിഎമ്മിനെതിരെ ബിജെപിയും ജമാ അത്തെ ഇസ്ലാമിയും വലിയ പ്രചാരവേല നടത്തുകയാണ്. വികസന പദ്ധതികളെ തകിടം മറിക്കാനാണ് ശ്രമം.

സംസ്ഥാനത്തോട് കേന്ദ്രത്തിന് അവഗണനാ സമീപനമാണ്. ഇസ്ലാമിക വര്‍ഗീയ വാദികള്‍ മുഖം മൂടിയണിഞ്ഞ് വരുന്നു. പരിസ്ഥിതി വാദം മാനുഷിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് വരുന്നത്. യുഡിഎഫ് വര്‍ഗീയ അജണ്ടയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20780/silver-line)