---
title: "വിസ്ഡം സ്റ്റുഡന്റ്സ് സി. ആർ. ഇ അധ്യയന വർഷത്തിന് തുടക്കമായി "
english_title: "Wisdom student "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/207778/wisdom-student"
published_at: "2024-05-26T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6653654e5e834_IMG-20240526-WA0163.jpg"
keywords: []
---

# വിസ്ഡം സ്റ്റുഡന്റ്സ് സി. ആർ. ഇ അധ്യയന വർഷത്തിന് തുടക്കമായി 

> **Lead Summary:** **തളിപ്പറമ്പ : **വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ സംസ്ഥാന സമിതിയുടെ വ്യവസ്ഥാപിത മതപഠന സംരഭമായ സി.ആർ.ഇയുടെ പുതിയ അധ്യയന വർഷത്തിന് മണ്ഡലത്തിൽ തുടക്കം. മണ്ഡലം തല ഉദ്ഘാടനം മന്ന നെക്സസ് ഹാളിൽ വെച്ച് നടന്നു. വിസ്ഡം സ്റ്റുഡന്റ്സ് തളിപ്പറമ്പ മണ്ഡലം ജോയിന്റ് സെക്രട്ടറി അർഷദ് മുസ്തഫയുടെ അദ്ധ്യക്ഷതയിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തളിപ്പറമ്പ മണ്ഡലം സെക്രട്ടറി പി.കെ ഹാഷിം ഉദ്ഘാടനം ചെയ്തു. 

## Article Content

**തളിപ്പറമ്പ : **വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ സംസ്ഥാന സമിതിയുടെ വ്യവസ്ഥാപിത മതപഠന സംരഭമായ സി.ആർ.ഇയുടെ പുതിയ അധ്യയന വർഷത്തിന് മണ്ഡലത്തിൽ തുടക്കം. മണ്ഡലം തല ഉദ്ഘാടനം മന്ന നെക്സസ് ഹാളിൽ വെച്ച് നടന്നു. വിസ്ഡം സ്റ്റുഡന്റ്സ് തളിപ്പറമ്പ മണ്ഡലം ജോയിന്റ് സെക്രട്ടറി അർഷദ് മുസ്തഫയുടെ അദ്ധ്യക്ഷതയിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തളിപ്പറമ്പ മണ്ഡലം സെക്രട്ടറി പി.കെ ഹാഷിം ഉദ്ഘാടനം ചെയ്തു. 

തളിപ്പറമ്പ മുൻസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിസാർ പി.പി മുഖ്യാതിഥിയായി. വിസ്‌ഡം ഇസ്‌ലാമിക് സ്റ്റുഡന്റസ് ഓർഗനൈസേഷൻ ജില്ല വൈസ് പ്രസിഡന്റ്‌ അക്രം വളപട്ടണം ഉദ്ബോധനം നടത്തി. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തളിപ്പറമ്പ ശാഖ സെക്രട്ടറി ഫൈസൽ ടി. പി , വിസ്ഡം സ്റ്റുഡന്റ്സ് ഭാരവാഹികളായ അമീഖ്, സ്വാലിഹ് തുടങ്ങിയവർ സംസാരിച്ചു. തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ ശാഖാ സെന്ററുകളിൽ ജൂൺ 2 മുതൽ വ്യവസ്ഥാപിതമായി സി ആർ ഇ മത വിദ്യാഭ്യാസ പദ്ധതി ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/207778/wisdom-student)