---
title: "തളിപ്പറമ്പ് നഗരമധ്യത്തിൽ റോഡിനു കുറുകെയുള്ള പൈപ്പ് കാൽനടയാത്രക്കാർക്ക് ഭീഷണി"
english_title: "Pipe across the road in Taliparamba city"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20743/pipe-across-the-road-in-taliparamba-city"
published_at: "2022-01-14T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e126e7f0416_cf34d539-cad8-4e42-b4a4-37970903490e.jpg"
keywords: []
---

# തളിപ്പറമ്പ് നഗരമധ്യത്തിൽ റോഡിനു കുറുകെയുള്ള പൈപ്പ് കാൽനടയാത്രക്കാർക്ക് ഭീഷണി

> **Lead Summary:** തളിപ്പറമ്പ്: നഗര മദ്യത്തില്‍ റോഡില്‍ സ്ഥാപിച്ച ഡിവൈഡറിലൂടെ കടന്നു പോകുന്ന പൈപ്പ് കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.

## Article Content

തളിപ്പറമ്പ്: നഗര മദ്യത്തില്‍ റോഡില്‍ സ്ഥാപിച്ച ഡിവൈഡറിലൂടെ കടന്നു പോകുന്ന പൈപ്പ് കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.

കുട്ടുക്കന്‍ കോംപ്ലക്‌സ്, സിറ്റി സെന്റര്‍, ഷാലിമാര്‍ എന്നീ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നതിനു സമീപമാണ് ഇങ്ങനൊരു സ്ഥിതി.

കൂടാതെ പൂക്കോത്ത് തെരുവില്‍ നിന്നും വരുന്ന യാത്രക്കാര്‍, സമീപത്തെ ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇതുവഴി കടന്നുപോകുന്നത്.

യാത്രക്കാര്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ ഈ പൈപ്പില്‍ തട്ടിയാല്‍ നിരന്തരം വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലേക്കാണ് വീഴുന്നത്.

ഇത് വലിയൊരു അപകടത്തിന് വഴി വെക്കുന്നു. നഗരസഭ എത്രയും പെട്ടെന്ന് ഇടപെട്ട് ഇതിന് പരിഹാരം ഉണ്ടാക്കിയാല്‍ വന്‍ അപകടം ഒഴിവാക്കാം എന്ന് സമീപത്തെ സ്ഥാപനങ്ങളിലെ ആളുകള്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20743/pipe-across-the-road-in-taliparamba-city)