---
title: "അഭ്യസ്തവിദ്യരായ യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കാൻ അനുയോജ്യമായ പദ്ധതികൾക്ക് രൂപംനൽകും: മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ"
english_title: "m  goindan master"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20725/m-goindan-master"
published_at: "2022-01-14T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e10a702f510_mv.jpg"
keywords: []
---

# അഭ്യസ്തവിദ്യരായ യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കാൻ അനുയോജ്യമായ പദ്ധതികൾക്ക് രൂപംനൽകും: മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ

> **Lead Summary:** **തളിപ്പറമ്പ്: **കേരള നോളജ് ഇക്കണോമി മിഷൻ തൊഴിൽമേള ആദ്യഘട്ടം പൂർത്തിയാകുമ്പോൾ 10,000 പേർക്ക് തൊഴിൽ ലഭിക്കാനുളള സാധ്യതയാണ് തുറക്കപ്പെടുന്നതെന്നും അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് വിവിധ മേഖലകളിൽ തൊഴിൽ ലഭിക്കുന്നതിന് അനുയോജ്യമായ പദ്ധതികൾക്ക് രൂപവും ഭാവവും നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.

## Article Content

**തളിപ്പറമ്പ്: **കേരള നോളജ് ഇക്കണോമി മിഷൻ തൊഴിൽമേള ആദ്യഘട്ടം പൂർത്തിയാകുമ്പോൾ 10,000 പേർക്ക് തൊഴിൽ ലഭിക്കാനുളള സാധ്യതയാണ് തുറക്കപ്പെടുന്നതെന്നും അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് വിവിധ മേഖലകളിൽ തൊഴിൽ ലഭിക്കുന്നതിന് അനുയോജ്യമായ പദ്ധതികൾക്ക് രൂപവും ഭാവവും നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ കേരള നോളജ് ഇക്കണോമി മിഷൻ കണ്ണൂർ ജില്ലാതല തൊഴിൽമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1300 ഉദ്യോഗാർത്ഥികൾ പങ്കെടുത്ത തൊഴിൽമേളയിൽ തെരെഞ്ഞെടുക്കപ്പെട്ട 52 കമ്പനികൾ പങ്കെടുത്തു. 11 കമ്പനികൾ ഓൺലൈൻ ആയാണ് ഉദ്യോഗാർത്ഥികൾക്കുള്ള ഇന്റർവ്യൂ നടത്തിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്തൂർ മുനിസിപ്പൽ ചെയർമാൻ പി മുകുന്ദൻ മുഖ്യാതിഥിയായി. എ.ഡി.എം. ദിവാകരൻ കെ കെ , വാർഡ് കൗൺസിലർ പ്രകാശൻ കൊയിലേരിയൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ.പ്രകാശൻ, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ കെ.രമേശൻ, ഇൻഡിസ്ട്രിസ് സെന്റർ ജില്ലാ ജനറൽ മാനേജർ ഗംഗാധരൻ ടി.ഒ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ എം.സലിം, ആന്തൂർ നഗരസഭാ വൈസ് ചെയർപേഴ്സൺ വി.സതീദേവി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.വി പ്രേമരാജൻ മാസ്റ്റർ, മറ്റ് വാർഡ് കൗൺസിലർമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20725/m-goindan-master)