---
title: "സംസ്ഥാന മന്ത്രിസഭാ യോ​ഗം ഇന്ന്"
english_title: "state cabinet meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/207210/state-cabinet-meet"
published_at: "2024-05-24T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66500e383eca2_Untitled-2-web.jpg"
keywords: []
---

# സംസ്ഥാന മന്ത്രിസഭാ യോ​ഗം ഇന്ന്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാന മന്ത്രിസഭ ഇന്ന് യോ​ഗം ചേരും. നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ വിളിച്ചു ചേർക്കുന്നതിൽ യോ​ഗം തീരുമാനമെടുക്കും. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോ​ഗം തദ്ദേശ വാർഡ് വിഭജനത്തിനായി ഇറക്കാൻ തീരുമാനിച്ച ഓർഡിനൻസിനു ഇതുവരെ അനുമതി കിട്ടിയിട്ടില്ല. ​ഗവർണർ മടക്കിയ ഓർഡിനൻസ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി അയച്ചിരിക്കുകയാണ്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാന മന്ത്രിസഭ ഇന്ന് യോ​ഗം ചേരും. നിയമസഭാ സമ്മേളനം ജൂൺ 10 മുതൽ വിളിച്ചു ചേർക്കുന്നതിൽ യോ​ഗം തീരുമാനമെടുക്കും. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോ​ഗം തദ്ദേശ വാർഡ് വിഭജനത്തിനായി ഇറക്കാൻ തീരുമാനിച്ച ഓർഡിനൻസിനു ഇതുവരെ അനുമതി കിട്ടിയിട്ടില്ല. ​ഗവർണർ മടക്കിയ ഓർഡിനൻസ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി അയച്ചിരിക്കുകയാണ്.

അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ ഓർഡിനൻസിനു പകരം സഭാ സമ്മേളനത്തിൽ ബിൽ കൊണ്ടുവരാനാണ് സർക്കാർ നീക്കം. ഇക്കാര്യങ്ങളിലും യോ​ഗത്തിൽ തീരുമാനമുണ്ടാകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/207210/state-cabinet-meet)