---
title: "കൊട്ടിയൂർ വൈശാഖമഹോത്സവം: ചേലേരി ഇളനീർ സംഘം പടിയിൽ കയറി"
english_title: "kottiyoor ulsavam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206929/kottiyoor-ulsavam"
published_at: "2024-05-22T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664e090a720f3_Untitled-2-web.jpg"
keywords: []
---

# കൊട്ടിയൂർ വൈശാഖമഹോത്സവം: ചേലേരി ഇളനീർ സംഘം പടിയിൽ കയറി

> **Lead Summary:** > **കണ്ണാടിപ്പറമ്പ്: **കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ ഭാഗമായി കഴിഞ്ഞ 16 മുതൽ വ്രതാനുഷ്ഠാനങ്ങളോടെ കഞ്ഞിപ്പുരയിൽ കയറിയ ചേലേരി ഇളനീർ സംഘം “പടിയിൽ കയറൽ ” ചടങ്ങിൻ്റെ മുന്നോടിയായി കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും കലശംകുളിക്കൽ ചടങ്ങ് ക്ഷേത്രം മേൽശാന്തി ഇ. എൻ. നാരായണൻ നമ്പൂതിരിയുടെ യുടെ മുഖ്യകാർമികത്വത്തിൽ നടന്നു .

## Article Content

> **കണ്ണാടിപ്പറമ്പ്: **കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ ഭാഗമായി കഴിഞ്ഞ 16 മുതൽ വ്രതാനുഷ്ഠാനങ്ങളോടെ കഞ്ഞിപ്പുരയിൽ കയറിയ ചേലേരി ഇളനീർ സംഘം “പടിയിൽ കയറൽ ” ചടങ്ങിൻ്റെ മുന്നോടിയായി കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും കലശംകുളിക്കൽ ചടങ്ങ് ക്ഷേത്രം മേൽശാന്തി ഇ. എൻ. നാരായണൻ നമ്പൂതിരിയുടെ യുടെ മുഖ്യകാർമികത്വത്തിൽ നടന്നു .

തുടർന്ന് ഇളനീർ തളിച്ച് മൂന്നുവട്ടം പ്രദക്ഷിണം ചെയ്തു.ചൂരൽ കൈമാറി ആചാരപ്രകാരം ‘ചെനക്കൽ” നടന്നു. വിജയൻ കാരണവരുടെ നേതൃത്വത്തിൽ 13 വയസ്സുള്ള കാശിനാഥനും അനയ് രാജുമടക്കം 20 പേരാണ് ചേലേരി ചന്ദ്രോത്ത്കണ്ടി മഠപ്പുര പടിയിൽ കയറിയത് .26 ന് സംഘം യാത്ര തിരിക്കും മെയ് 30ന് നടക്കുന്ന ഇളനീരാട്ടത്തിനുള്ള ഇളനീർ കാവുകളുമായി കാൽനടയായി യാത്ര ചെയ്താണ് സംഘം കൊട്ടിയൂരിൽ എത്തി 29ന് ബുധനാഴ്ച പെരുമാളിൻ്റെ സന്നിധിയിൽ ഇളനീർ സമർപ്പിക്കുക

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206929/kottiyoor-ulsavam)