---
title: "ഷാർജ കെ എം സി സി തളിപ്പറമ്പ മണ്ഡലം കമ്മിറ്റി എക്സലൻസ് അവാർഡ് സമ്മാനിച്ചു"
english_title: "Sharjah KMCC Taliparamba Constituent Committee Awarded Excellence Award"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206925/sharjah-kmcc-taliparamba-constituent-committee-awarded-excellence-award"
published_at: "2024-05-22T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664e06eb7ad70_news-card.jpg"
keywords: []
---

# ഷാർജ കെ എം സി സി തളിപ്പറമ്പ മണ്ഡലം കമ്മിറ്റി എക്സലൻസ് അവാർഡ് സമ്മാനിച്ചു

> **Lead Summary:** **തളിപ്പറമ്പ : **എസ് എസ് എൽ സി, പ്ലസ് ടു, മറ്റ് ഉന്നത പരീക്ഷകളിൽ വിജയ കിരീടം ചൂടിയ ഷാർജ കെ എം സി സി തളിപ്പറമ്പ മണ്ഡലം കമ്മറ്റി സഹപ്രവർത്തകരായ മണ്ഡലം ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ, കൗൺസിൽ അംഗങ്ങൾ എന്നിവരുടെ മക്കൾക്കായി ഏർപ്പെടുത്തിയ എക്സലൻസ് അവാർഡുകൾ തളിപ്പറമ്പ കരീംസ് റെസ്റ്റോറന്റിൽ വെച്ചു നടന്ന ചടങ്ങിൽ വെച്ച് സമ്മാനിച്ചു.

## Article Content

**തളിപ്പറമ്പ : **എസ് എസ് എൽ സി, പ്ലസ് ടു, മറ്റ് ഉന്നത പരീക്ഷകളിൽ വിജയ കിരീടം ചൂടിയ ഷാർജ കെ എം സി സി തളിപ്പറമ്പ മണ്ഡലം കമ്മറ്റി സഹപ്രവർത്തകരായ മണ്ഡലം ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ, കൗൺസിൽ അംഗങ്ങൾ എന്നിവരുടെ മക്കൾക്കായി ഏർപ്പെടുത്തിയ എക്സലൻസ് അവാർഡുകൾ തളിപ്പറമ്പ കരീംസ് റെസ്റ്റോറന്റിൽ വെച്ചു നടന്ന ചടങ്ങിൽ വെച്ച് സമ്മാനിച്ചു.

തളിപ്പറമ്പ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ഒ പി ഇബ്രാഹിം കുട്ടി മാസ്റ്റർ ചടങ്ങ് ഉൽഘാടനം ചെയ്തു. ഫത്താഹ് കടമ്പേരി, അശ്രഫ് കൊമ്മച്ചി, സലാം മന്ന, സിദ്ധീഖ് പളളക്കൻ, മുനീർ കടമ്പേരി, ഇബ്രാഹിം കെ കെ, അബ്ദുൾ മുത്തലിബ് കടമ്പേരി, ഹാഷിം കരിമ്പം, എന്നവർ സംബന്ധിച്ചു. മണ്ഡലം കോർഡിനേറ്റർ സി സിറാജ് അദ്ധ്യക്ഷത വഹിച്ചു. സി ശിഹാബ് സ്വാഗതം പറഞ്ഞു SSLC വിഭാഗത്തിൽ മണ്ഡലം സെക്രട്ടറി അയൂബ് കെ എം പിയുടെ പുത്രി ഫാത്തിമത്തുൽ ഹയ , മണ്ഡലം കൗൺസിലർമാരായ ഇബ്രാഹിം കെ കെ യുടെ പുത്രി , ഫർഹാന ഇബ്രാഹിം, അബ്ദുൾ ജബ്ബാറിന്റെ പുത്രി ഹൂറിയ അബ്ദുൾ ജബ്ബാർ, എന്നിവർ എക്സലൻസ് അവാർഡ് സ്വീകരിച്ചു.

+2 വിഭാഗത്തിൽ മണ്ഡലം വൈസ് പ്രസിഡണ്ട് ഹംസ മൗലവിയുടെ പുത്രി മാജിദ ഹംസ, മുൻ ട്രഷററും കൗൺസിൽ അംഗവുമായ മുസ്തഫ എമ്മിന്റെ പുത്രി നിമ ഫാത്തിൻ, ഇബ്രാഹിം കെ കെ യുടെ പുത്രി ഇർഫാന ഇബ്രാഹിം, അബ്ദുൾ ഗഫൂറിന്റെ പുത്രി ഫിദ അബ്ദുൾ ഗഫൂർ എന്നിവരും എക്സലൻസ് അവാർഡ് സ്വീകരിച്ചു. ജീ എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ജില്ലാ ട്രഷറർ മുഹമ്മദ് മാട്ടുമ്മലിയന്റെ പുത്രി റിഫ മുഹമ്മദിനും എക്സലൻസ് അവാർഡ് നൽകി മണ്ഡലം കമ്മിറ്റി അനുമോദിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206925/sharjah-kmcc-taliparamba-constituent-committee-awarded-excellence-award)