---
title: "ബിജെപിയിൽ പോകുമെന്ന പ്രചാരണം; ഇ പി ജയരാജൻ്റെ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്"
english_title: " Police said they cannot file a case on EP Jayarajan's complaint"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206828/police-said-they-cannot-file-a-case-on-ep-jayarajans-complaint"
published_at: "2024-05-22T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664da27d22a90_Untitled-2-web.jpg"
keywords: []
---

# ബിജെപിയിൽ പോകുമെന്ന പ്രചാരണം; ഇ പി ജയരാജൻ്റെ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്

> **Lead Summary:** **തിരുവനന്തപുരം : **ഇ പി ജയരാജൻ്റെ പരാതിയിൽ കേസെടുക്കില്ല. പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇ പി ജയരാജൻ ബിജെപിയിൽ പോകുമെന്ന പ്രചാരണത്തിലായിരുന്നു പരാതി. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ലെന്നും കോടതി നിർദേശപ്രകാരമെങ്കിൽ കേസെടുക്കാമെന്നും പൊലീസ് അറിയിച്ചു.

## Article Content

**തിരുവനന്തപുരം : **ഇ പി ജയരാജൻ്റെ പരാതിയിൽ കേസെടുക്കില്ല. പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇ പി ജയരാജൻ ബിജെപിയിൽ പോകുമെന്ന പ്രചാരണത്തിലായിരുന്നു പരാതി. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ലെന്നും കോടതി നിർദേശപ്രകാരമെങ്കിൽ കേസെടുക്കാമെന്നും പൊലീസ് അറിയിച്ചു.

രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാൻ കഴിയില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇ പി ജയരാജൻ ഡിജിപിക്ക് നൽകിയ പരാതി കഴക്കൂട്ടം അസിസ്റ്റൻ്റ് കമ്മീഷണറാണ് അന്വേഷിച്ചത്. കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ, ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ, ടി ജി നന്ദകുമാർ എന്നിവർ ക്കെതിരെയായിരുന്നു പരാതി. പരാതിയിൽ ഇ പി ജയരാജൻ്റെയും മകൻ്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ആരോപണവിധേയരെ വിളിച്ചുവരുത്തി മൊഴിയെടുക്കേണ്ട സാഹചര്യമില്ലെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206828/police-said-they-cannot-file-a-case-on-ep-jayarajans-complaint)