---
title: "അപകടാവസ്ഥയിലായ ഇലക്ട്രിക് പോസ്റ്റ് വാർഡ് കൗൺസിലറുടെ ഇടപെടലിലൂടെ പുനസ്ഥാപിച്ചു"
english_title: "electric post "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206824/electric-post"
published_at: "2024-05-22T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664da0163423c_news-card.jpg"
keywords: []
---

# അപകടാവസ്ഥയിലായ ഇലക്ട്രിക് പോസ്റ്റ് വാർഡ് കൗൺസിലറുടെ ഇടപെടലിലൂടെ പുനസ്ഥാപിച്ചു

> **Lead Summary:** ഒന്നാം വാർഡ് കുപ്പം കൊപ്രക്കളത്തിനടുത്ത് ഇന്നലെ ഉണ്ടായ മഴക്കെടുതിയിൽ വീടിന് മുകളിലേക്ക് ചരിഞ്ഞ് അപകടാവസ്ഥയിൽ ഉണ്ടായ ഇലക്ട്രിക് പോസ്റ്റ് വാർഡ് കൗൺസിലർ കാട്ടി മുഹമ്മദ് കുഞ്ഞിയുടെ സമയബന്ധിതമായ ഇടപെടൽ മൂലം കെഎസ്ഇബി ജീവനക്കാരുടെ സഹായത്തോടെ യുദ്ധകാല അടിസ്ഥാനത്തിൽ പുനസ്ഥാപിച്ചു.

## Article Content

ഒന്നാം വാർഡ് കുപ്പം കൊപ്രക്കളത്തിനടുത്ത് ഇന്നലെ ഉണ്ടായ മഴക്കെടുതിയിൽ വീടിന് മുകളിലേക്ക് ചരിഞ്ഞ് അപകടാവസ്ഥയിൽ ഉണ്ടായ ഇലക്ട്രിക് പോസ്റ്റ് വാർഡ് കൗൺസിലർ കാട്ടി മുഹമ്മദ് കുഞ്ഞിയുടെ സമയബന്ധിതമായ ഇടപെടൽ മൂലം കെഎസ്ഇബി ജീവനക്കാരുടെ സഹായത്തോടെ യുദ്ധകാല അടിസ്ഥാനത്തിൽ പുനസ്ഥാപിച്ചു.

കുട്ടികൾ അടക്കമുള്ള നാട്ടുകാർ കടന്നുപോകുന്ന പ്രധാനപ്പെട്ട വഴിയിലേക്ക് പോസ്റ്റ് ചരിഞ്ഞപ്പോൾ ഇലക്ട്രിക് ലൈനുകൾ വഴിയിലേക്കും തൊട്ടടുത്ത വീടുകളിലേക്കും താഴ്ന്ന് ഷോക്കേൽക്കുന്ന രീതിയിൽ ആയിരുന്നു ഉണ്ടായിരുന്നത് ഇന്നലെ അർദ്ധരാത്രി തന്നെ വൈദ്യുതി വിച്ഛേദിക്കുകയും അതിരാവിലെ തന്നെ പൂർവസ്ഥിതിയിലേക്ക് ആക്കുകയും ചെയ്തു കൗൺസിലറുടെ ഇടപെടൽമൂലം വൻ ദുരന്തമാണ് ഒഴിവായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206824/electric-post)