---
title: "പണം നിക്ഷേപിച്ചാൽ ഡിവിഡന്റോട് കൂടി തിരികെ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 25 ലക്ഷം തട്ടിയെടുത്തു: മൂന്ന് പേർക്കെതിരെ കേസ്"
english_title: "Case against three"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206802/case-against-three"
published_at: "2024-05-22T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664d8715d81df_Untitled-2_web.jpg"
keywords: []
---

# പണം നിക്ഷേപിച്ചാൽ ഡിവിഡന്റോട് കൂടി തിരികെ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 25 ലക്ഷം തട്ടിയെടുത്തു: മൂന്ന് പേർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **ഐ.ടി ബിസിനസില്‍ പണം നിക്ഷേപിച്ചാല്‍ ഡിവിഡന്റോട് കൂടി പണം തിരികെ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പരാതിയില്‍ ഐ.ടി തളിപ്പറമ്പ് കാക്കാഞ്ചാല്‍ ശാന്തിനഗറിലെ കല്യാണി നിവാസില്‍ എ.പി.ശിവദാസന്റെ പരാതിയിലാണ് വ്യവസായി രാജേഷ് നമ്പ്യാര്‍, വിഘ്‌നേഷ് നമ്പ്യാര്‍, ജിതിന്‍ പ്രകാശ് എന്നിവര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്: **ഐ.ടി ബിസിനസില്‍ പണം നിക്ഷേപിച്ചാല്‍ ഡിവിഡന്റോട് കൂടി പണം തിരികെ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പരാതിയില്‍ ഐ.ടി തളിപ്പറമ്പ് കാക്കാഞ്ചാല്‍ ശാന്തിനഗറിലെ കല്യാണി നിവാസില്‍ എ.പി.ശിവദാസന്റെ പരാതിയിലാണ് വ്യവസായി രാജേഷ് നമ്പ്യാര്‍, വിഘ്‌നേഷ് നമ്പ്യാര്‍, ജിതിന്‍ പ്രകാശ് എന്നിവര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ഇവര്‍ തുടങ്ങാന്‍ പോകുന്ന അംഷി ടെക്‌നോളജി എന്ന ഐ.ടി സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ ഡിവിഡന്റോടെ പണം തിരിക നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതിനായി 2021 നവംബര്‍ 11 നും 2022 മാര്‍ച്ച് 21 നുമായി 25 ലക്ഷം രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് ശിവദാസന്‍ ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കി.പണം കൈപ്പറ്റിയെങ്കിലും നാളിതുവരെ സ്ഥാപനം തുടങ്ങുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ലെന്നാണ് പരാതി. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206802/case-against-three)