---
title: "നാറാത്ത് പഞ്ചായത്ത് പ്രസിഡന്റിന്റെ ധിക്കാരനിലപാടുകൾ തിരുത്തണം: കരീം ചേലേരി "
english_title: "Kareem cheleri "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20668/kareem-cheleri"
published_at: "2022-01-13T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e03ec42c3d6_1642085507486.jpg"
keywords: []
---

# നാറാത്ത് പഞ്ചായത്ത് പ്രസിഡന്റിന്റെ ധിക്കാരനിലപാടുകൾ തിരുത്തണം: കരീം ചേലേരി 

> **Lead Summary:** കണ്ണൂർ: ജനാധിപത്യ സംവിധാനത്തിലെ സാമാന്യമായ സകല മര്യാദകളെയും അതിലംഘിച്ചു കൊണ്ട് നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നടത്തി കൊണ്ടിരിക്കുന്ന ധാർഷ്ട്യത്തോടെയുള്ള നിലപാടുകളുടെ ഫലമായാണ് യു.ഡി.എഫ്. അംഗങ്ങൾക്ക് ഭരണസമിതി യോഗം ബഹിഷ്കരിക്കേണ്ടി വന്നതെന്നും ഈ നില തുടർന്നാൽ പഞ്ചായത്ത് ഭരണസമിതിയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുമെന്നും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടരിയും യു.ഡി.എഫ്. കൺവീനറുമായ അഡ്വ.അബ്ദുൽ കരീംചേലേരി പ്രസ്താവിച്ചു. പഞ്ചായത്തീരാജ് സംവിധാനത്തിൽ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ എന്ന വിവേചനമില്ലാതെ എല്ലാ മെമ്പർമാർക്കും അവരുടെ വാർഡുകളിലും തുല്യനീതി നടപ്പിലാക്കേണ്ടുന്ന പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ ഏകപക്ഷീയമായ നിലപാടുകളും ധിക്കാരത്തോടെയുള്ള സമീപനങ്ങളുമാണ് കാര്യങ്ങൾ വഷളാക്കുന്നത്.പ്രതിപക്ഷ മെമ്പർമാരുടെ വാർഡുകൾക്ക് വികസന ഫണ്ടുകൾ അനുവദിക്കാത്തതിനെതിരായും വനിതാ മെമ്പർ മാരോടടക്കം മോശമായി പെരുമാറുന്നതിനെതിരായും പഞ്ചായത്തിലെ പൊതുവായ വികസന മുരടിപ്പിനെതിരായും കഴിഞ്ഞ ഒരു വർഷമായി യു.ഡി.എഫ്.സമരത്തിലാണ്. ഫലം കാണാതിരുന്നപ്പോൾ ബന്ധപ്പെട്ട അധികാരികൾക്കും അവർ പരാതി നൽകിയിരുന്നു.എന്നാൽ വിഷയത്തിൻ്റെ ഒരു ഘട്ടത്തിലും യു.ഡി.എഫ്.മെമ്പർമാരുമായി ഒരു ക്രിയാത്മക ചർച്ചയും നടത്താതെ പിണറായിക്ക് പഠിച്ചു കൊണ്ട് ധാർഷ്ഠ്യത്തോടെ മുന്നോട്ട് പോകുകയാണ് പ്രസിഡണ്ട്.ഭരണപക്ഷമെമ്പർമാർ പോലും ഈ നിലപാടിൽ അസംതൃപ്തരാണ്. ധാർഷ്ട്യത്തോടെയും ഏകപക്ഷീയവുമായ നിലപാടുകൾ തിരുത്തിയില്ലെങ്കിൽ ജനങ്ങളെ അണിനിരത്തിയുള്ള വലിയ പ്രക്ഷോഭങ്ങൾക്ക് യു.ഡി.എഫ് നേതൃത്വം കൊടുക്കുമെന്ന് കരീംചേലേരി പറഞ്ഞു.

## Article Content

കണ്ണൂർ: ജനാധിപത്യ സംവിധാനത്തിലെ സാമാന്യമായ സകല മര്യാദകളെയും അതിലംഘിച്ചു കൊണ്ട് നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നടത്തി കൊണ്ടിരിക്കുന്ന ധാർഷ്ട്യത്തോടെയുള്ള നിലപാടുകളുടെ ഫലമായാണ് യു.ഡി.എഫ്. അംഗങ്ങൾക്ക് ഭരണസമിതി യോഗം ബഹിഷ്കരിക്കേണ്ടി വന്നതെന്നും ഈ നില തുടർന്നാൽ പഞ്ചായത്ത് ഭരണസമിതിയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുമെന്നും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടരിയും യു.ഡി.എഫ്. കൺവീനറുമായ അഡ്വ.അബ്ദുൽ കരീംചേലേരി പ്രസ്താവിച്ചു. പഞ്ചായത്തീരാജ് സംവിധാനത്തിൽ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ എന്ന വിവേചനമില്ലാതെ എല്ലാ മെമ്പർമാർക്കും അവരുടെ വാർഡുകളിലും തുല്യനീതി നടപ്പിലാക്കേണ്ടുന്ന പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ ഏകപക്ഷീയമായ നിലപാടുകളും ധിക്കാരത്തോടെയുള്ള സമീപനങ്ങളുമാണ് കാര്യങ്ങൾ വഷളാക്കുന്നത്.പ്രതിപക്ഷ മെമ്പർമാരുടെ വാർഡുകൾക്ക് വികസന ഫണ്ടുകൾ അനുവദിക്കാത്തതിനെതിരായും വനിതാ മെമ്പർ മാരോടടക്കം മോശമായി പെരുമാറുന്നതിനെതിരായും പഞ്ചായത്തിലെ പൊതുവായ വികസന മുരടിപ്പിനെതിരായും കഴിഞ്ഞ ഒരു വർഷമായി യു.ഡി.എഫ്.സമരത്തിലാണ്. ഫലം കാണാതിരുന്നപ്പോൾ ബന്ധപ്പെട്ട അധികാരികൾക്കും അവർ പരാതി നൽകിയിരുന്നു.എന്നാൽ വിഷയത്തിൻ്റെ ഒരു ഘട്ടത്തിലും യു.ഡി.എഫ്.മെമ്പർമാരുമായി ഒരു ക്രിയാത്മക ചർച്ചയും നടത്താതെ പിണറായിക്ക് പഠിച്ചു കൊണ്ട് ധാർഷ്ഠ്യത്തോടെ മുന്നോട്ട് പോകുകയാണ് പ്രസിഡണ്ട്.ഭരണപക്ഷമെമ്പർമാർ പോലും ഈ നിലപാടിൽ അസംതൃപ്തരാണ്. ധാർഷ്ട്യത്തോടെയും ഏകപക്ഷീയവുമായ നിലപാടുകൾ തിരുത്തിയില്ലെങ്കിൽ ജനങ്ങളെ അണിനിരത്തിയുള്ള വലിയ പ്രക്ഷോഭങ്ങൾക്ക് യു.ഡി.എഫ് നേതൃത്വം കൊടുക്കുമെന്ന് കരീംചേലേരി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20668/kareem-cheleri)