---
title: "ആയുർവേദ ഡോക്ടറുടെ ക്ലിനിക്കിൽനിന്ന് അലോപ്പതിമരുന്ന് കണ്ടെടുത്തു"
english_title: "Allopathic medicine was found in the Ayurvedic doctor's clinic"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20659/allopathic-medicine-was-found-in-the-ayurvedic-doctors-clinic"
published_at: "2022-01-13T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e0352597302_6658ed40-5b79-4ca2-a3a0-75d48c7cb2b4.jpg"
keywords: []
---

# ആയുർവേദ ഡോക്ടറുടെ ക്ലിനിക്കിൽനിന്ന് അലോപ്പതിമരുന്ന് കണ്ടെടുത്തു

> **Lead Summary:** **കണ്ണൂർ: **ആയുർവേദ ഡോക്ടറുടെ ക്ലിനിക്കിൽനിന്ന് അലോപ്പതിമരുന്ന് കണ്ടെടുത്തു. ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തിയ പരിശോധനയിൽ കാസർകോട്‌ ജില്ലയിലെ വൊർക്കാഡിയിലെ ആയുർവേദ ഡോക്ടറിൽനിന്നാണ് ആലോപ്പതി മരുന്നുകൾ പിടിച്ചെടുത്തത്. അതിർത്തിഗ്രാമങ്ങളിൽ യോഗ്യതയില്ലാത്ത ആയുർവേദ ഡോക്ടർമാർ ആലോപ്പതി മരുന്നുകൾ ഉപയോഗിച്ച് ചികിത്സ നടത്തുന്നുവെന്ന ഇന്റലിജിൻസ് റിപ്പോർട്ടിനെ തുടർന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം രണ്ടുദിവസങ്ങളിലായി പരിശോധന നടത്തുകയായിരുന്നു.

## Article Content

**കണ്ണൂർ: **ആയുർവേദ ഡോക്ടറുടെ ക്ലിനിക്കിൽനിന്ന് അലോപ്പതിമരുന്ന് കണ്ടെടുത്തു. ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തിയ പരിശോധനയിൽ കാസർകോട്‌ ജില്ലയിലെ വൊർക്കാഡിയിലെ ആയുർവേദ ഡോക്ടറിൽനിന്നാണ് ആലോപ്പതി മരുന്നുകൾ പിടിച്ചെടുത്തത്. അതിർത്തിഗ്രാമങ്ങളിൽ യോഗ്യതയില്ലാത്ത ആയുർവേദ ഡോക്ടർമാർ ആലോപ്പതി മരുന്നുകൾ ഉപയോഗിച്ച് ചികിത്സ നടത്തുന്നുവെന്ന ഇന്റലിജിൻസ് റിപ്പോർട്ടിനെ തുടർന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം രണ്ടുദിവസങ്ങളിലായി പരിശോധന നടത്തുകയായിരുന്നു.

വൊർക്കാടി മജിർപള്ള എന്ന സ്ഥലത്തെ ബാരധ്വജ ക്ലിനിക്കിൽനിന്ന് 30,000 രൂപ വിലവരുന്ന അലോപ്പതിമരുന്നുകൾ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഡോക്ടർക്കെതിരേ കേസ് എടുത്തു. കസ്റ്റഡിയിലെടുത്ത മരുന്നുകളും രേഖകളും കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി – രണ്ടിൽ ഹാജരാക്കി. മൂന്നുമുതൽ അഞ്ചുവർഷം വരെ തടവും ഒരുലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്ന് ഡ്രഗ് ഇന്റലിജൻസ് സ്‌ക്വാഡ് ചീഫ് ഇൻസ്‌പെക്ടർ എം. അനിൽകുമാർ പറഞ്ഞു.

അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ സന്തോഷ്‌ കെ. മാത്യു, ഡ്രഗ് ഇന്റലിജൻസ് സ്‌ക്വാഡ് ചീഫ് ഇൻസ്‌പെക്ടർ എം. അനിൽകുമാർ, സീനിയർ ഡ്രഗ്സ് ഇൻസ്‌പെക്ടർ കെ.വി. സുധിഷ്, കണ്ണൂർ ഡ്രഗ്സ് ഇൻസ്‌പെക്ടർ ഇ.എ. ബിജിൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന തുടരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20659/allopathic-medicine-was-found-in-the-ayurvedic-doctors-clinic)