---
title: "കിളിയന്തറയില്‍ വാഹനാപകടത്തില്‍ യുവാക്കള്‍ മരിച്ച സംഭവം: കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍"
english_title: "Youth killed in Kilianthara road accident: Car driver arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20657/youth-killed-in-kilianthara-road-accident-car-driver-arrested"
published_at: "2022-01-13T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e0323d90d2c_download (13).jpg"
keywords: []
---

# കിളിയന്തറയില്‍ വാഹനാപകടത്തില്‍ യുവാക്കള്‍ മരിച്ച സംഭവം: കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

> **Lead Summary:** **ഇരിട്ടി: **കിളിയന്തറയില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ അപകടം ഉണ്ടാക്കിയ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. കൂട്ടുപുഴ തൊട്ടിപ്പാലം സ്വദേശി മൊയ്തുവിനെയാണ് അറസ്റ്റ് ചെയ്തത്. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി ആളുകള്‍ മരിക്കാന്‍ ഇടയാക്കിയതിനാണ് മൊയ്തുവിനെതിരേ കേസെടുത്തിരിക്കുന്നത്.

## Article Content

**ഇരിട്ടി: **കിളിയന്തറയില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ അപകടം ഉണ്ടാക്കിയ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. കൂട്ടുപുഴ തൊട്ടിപ്പാലം സ്വദേശി മൊയ്തുവിനെയാണ് അറസ്റ്റ് ചെയ്തത്. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി ആളുകള്‍ മരിക്കാന്‍ ഇടയാക്കിയതിനാണ് മൊയ്തുവിനെതിരേ കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തോടെ ഇരിട്ടി-കൂട്ടുപുഴ റൂട്ടില്‍ കിളിയന്തറയില്‍ വച്ചാണ് അപകടം നടന്നത്. കിളിയന്തറ 32ാം മൈല്‍ സ്വദേശി തൈക്കാട്ടില്‍ അനീഷ് (28), വളപ്പാറ സ്വദേശി തെക്കുംപുറത്ത് അസീസ് (40) എന്നിവരാണ് മരിച്ചത്. സമീപത്തെ വീട്ടിലെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചാണ് പോലിസിന് അപകടത്തെപ്പറ്റി കൂടുതല്‍ വ്യക്തത വന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20657/youth-killed-in-kilianthara-road-accident-car-driver-arrested)