---
title: "ഇൻഡിഗോ കണ്ണൂർ- അബുദാബി സർവീസ് തുടങ്ങി"
english_title: "Indigo service "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206016/indigo-service"
published_at: "2024-05-18T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664870901aecd_Screenshot_20240518_111643_Google.jpg"
keywords: []
---

# ഇൻഡിഗോ കണ്ണൂർ- അബുദാബി സർവീസ് തുടങ്ങി

> **Lead Summary:** **മട്ടന്നൂർ: **കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് ഇൻഡിഗോയുടെ പ്രതിദിന സർവീസ് തുടങ്ങി. രാത്രി 12.40-ന് പുറപ്പെട്ട് 2.35-ന് അബുദാബിയിൽ എത്തും. തിരികെ 3.45-ന് പുറപ്പെട്ട് രാവിലെ 8.40-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. കണ്ണൂരിൽ നിന്നുള്ള ഇൻഡിഗോയുടെ രണ്ടാമത്തെ അന്താരാഷ്ട്ര സർവീസാണിത്. നിലവിൽ ദോഹയിലേക്ക് സർവീസ് നടത്തുന്നുണ്ട്. 

## Article Content

**മട്ടന്നൂർ: **കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് ഇൻഡിഗോയുടെ പ്രതിദിന സർവീസ് തുടങ്ങി. രാത്രി 12.40-ന് പുറപ്പെട്ട് 2.35-ന് അബുദാബിയിൽ എത്തും. തിരികെ 3.45-ന് പുറപ്പെട്ട് രാവിലെ 8.40-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. കണ്ണൂരിൽ നിന്നുള്ള ഇൻഡിഗോയുടെ രണ്ടാമത്തെ അന്താരാഷ്ട്ര സർവീസാണിത്. നിലവിൽ ദോഹയിലേക്ക് സർവീസ് നടത്തുന്നുണ്ട്. 

ശനിയാഴ്ച പുലർച്ചെ പുറപ്പെട്ട ആദ്യ വിമാനത്തിൽ 186 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാർക്ക് കിയാൽ എം ഡി സി ദിനേശ് കുമാർ ബോർഡിങ് പാസ് നൽകി. ഇതോടെ അബുദാബിയിലേക്ക് കണ്ണൂരിൽ നിന്ന് ആഴ്ചയിൽ 17 സർവീസുകളായി. എയർ ഇന്ത്യ എക്സ്പ്രസും അബുദാബി സെക്ടറിൽ സർവീസ് നടത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206016/indigo-service)