---
title: "പൗര പ്രമുഖനും മര വ്യാപാരിയുമായ സി.എൻ അബ്ദുള്ള നിര്യാതനായി"
english_title: "c n abdullah"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/205775/c-n-abdullah"
published_at: "2024-05-17T12:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664705b424b3c_Untitled-2-web.jpg"
keywords: []
---

# പൗര പ്രമുഖനും മര വ്യാപാരിയുമായ സി.എൻ അബ്ദുള്ള നിര്യാതനായി

> **Lead Summary:** **കണ്ണൂർ: **പൗര പ്രമുഖനും മര വ്യാപാരിയുമായ സി.എൻ അബ്ദുള്ള കോഴിക്കോട് വെച്ച് നിര്യാതനായി. കണ്ണൂരിൽ പ്രശസ്തമായ ചെങ്കളാൻ നാലകത്ത് തറവാട് അംഗവും വളപട്ടണം മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.എൻ കുഞ്ഞമ്മദ് ഹാജിയുടെ മരുമകനുമാണ്. ആദ്യകാലത്ത് വളപട്ടണത്തും ചെന്നൈയിലും പിന്നീട് ദീർഘകാലമായി കോഴിക്കോട് സി.എൻ.എ ടിമ്പേർസ് എന്ന പേരിൽ മര വ്യാപാരം നടത്തുകയായിരുന്നു. ആദ്യകാല ജമാഅത്തെ ഇസ്ലാമി അംഗവും സാമൂഹ്യ സേവന രംഗത്ത് സജീവ സാന്നിധ്യവുമായിരുന്നു.

## Article Content

**കണ്ണൂർ: **പൗര പ്രമുഖനും മര വ്യാപാരിയുമായ സി.എൻ അബ്ദുള്ള കോഴിക്കോട് വെച്ച് നിര്യാതനായി. കണ്ണൂരിൽ പ്രശസ്തമായ ചെങ്കളാൻ നാലകത്ത് തറവാട് അംഗവും വളപട്ടണം മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.എൻ കുഞ്ഞമ്മദ് ഹാജിയുടെ മരുമകനുമാണ്. ആദ്യകാലത്ത് വളപട്ടണത്തും ചെന്നൈയിലും പിന്നീട് ദീർഘകാലമായി കോഴിക്കോട് സി.എൻ.എ ടിമ്പേർസ് എന്ന പേരിൽ മര വ്യാപാരം നടത്തുകയായിരുന്നു. ആദ്യകാല ജമാഅത്തെ ഇസ്ലാമി അംഗവും സാമൂഹ്യ സേവന രംഗത്ത് സജീവ സാന്നിധ്യവുമായിരുന്നു.

ഭാര്യ: ടി.സി റംലത്ത്. മക്കൾ: പേരതനായ റമീസ്, അനീസ്, അസീം, ജസീം, ജംഷിദ്. മരുമക്കൾ: ഫായിസ, സയിദ, ഫസ്ന, ഡോ.ഫാത്തിമ. സഹോദരങ്ങൾ: സി.എൻ അൻവർ, സി.എൻ സത്താർ, സി.എൻ സുബൈർ, സി.എൻ സുഹറ പരേതരായ സി.എൻ റാബിയ, കുഞ്ഞിപ്പാത്തുമ്മ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/205775/c-n-abdullah)