---
title: "പിലാത്തറ പഴയങ്ങാടി കെഎസ്ടിപി റോഡിൽ വാഹന പരിശോധന ശക്തമാക്കി പോലീസ്"
english_title: " vehicle checks on Pilathara Pazhangadi KSTP road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/205738/vehicle-checks-on-pilathara-pazhangadi-kstp-road"
published_at: "2024-05-17T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6646d9de42286_download.jpg"
keywords: []
---

# പിലാത്തറ പഴയങ്ങാടി കെഎസ്ടിപി റോഡിൽ വാഹന പരിശോധന ശക്തമാക്കി പോലീസ്

> **Lead Summary:** പിലാത്തറ പഴയങ്ങാടി കെഎസ്ടിപി റോഡിൽ വാഹന പരിശോധന ശക്തമാക്കി പോലീസ്. അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് വാഹന പരിശോധന നടക്കുന്നത്. ഏറ്റവും കൂടുതൽ വാഹന അപകടങ്ങൾ നടക്കുന്ന റോഡുകളിൽ ഒന്നാണ് പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ് . ഇതിനകം നൂറ്റിൽ അധികം ജീവനുകളാണ് റോഡിൽ പൊലിഞ്ഞത്.

## Article Content

പിലാത്തറ പഴയങ്ങാടി കെഎസ്ടിപി റോഡിൽ വാഹന പരിശോധന ശക്തമാക്കി പോലീസ്. അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് വാഹന പരിശോധന നടക്കുന്നത്. ഏറ്റവും കൂടുതൽ വാഹന അപകടങ്ങൾ നടക്കുന്ന റോഡുകളിൽ ഒന്നാണ് പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ് . ഇതിനകം നൂറ്റിൽ അധികം ജീവനുകളാണ് റോഡിൽ പൊലിഞ്ഞത്.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം കാറും ലോറിയും കൂട്ടിയിട്ടിച്ച് 5 ജീവനുകൾ പൊലിഞ്ഞത്. വാഹന ഡ്രൈവർമാരുടെ അശ്രദ്ധയും അമിത വേഗതയും അപകടങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നു. ഈ സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പും പോലീസും തീരുമാനിച്ചത്. അപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവർമാർ പ്രത്യേകം ശ്രദ്ധിക്കണം എന്ന് പരിശോധനക്ക് നേതൃത്വംനൽകിയ എസ്സ് ഐ ഷാജി ഇ കെ പറഞ്ഞു. യു എസ്സ് ജിഷ്ണു, ബൈജു ആദിത് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/205738/vehicle-checks-on-pilathara-pazhangadi-kstp-road)