---
title: "ഇരുപത്തിയാറാം സ്കൂൾ കായിക മേളയുടെ ഭാഗമായി അൽമഖർ ഇംഗ്ലീഷ് സ്കൂൾ ഫ്ലാഗ് റിലേ സംഘടിപ്പിച്ചു"
english_title: "Almaqar English School organized the flag relay"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20556/almaqar-english-school-organized-the-flag-relay"
published_at: "2022-01-13T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dfaace0ceb1_oii.jpg"
keywords: []
---

# ഇരുപത്തിയാറാം സ്കൂൾ കായിക മേളയുടെ ഭാഗമായി അൽമഖർ ഇംഗ്ലീഷ് സ്കൂൾ ഫ്ലാഗ് റിലേ സംഘടിപ്പിച്ചു

> **Lead Summary:** **ബദരിയ നഗർ: **അൽ മഖർ ഇംഗ്ലീഷ് സ്കൂൾ ഇരുപത്തിയാറാമത് സ്കൂൾ കായിക മേളയുടെ ഭാഗമായി സംഘടിപ്പിച്ച ഫ്ലാഗ് റിലേ തളിപ്പറമ്പ് സർ സയ്യിദ് കോളേജ് ഗ്രൗണ്ടിൽ വച്ച് ഡോക്ടർ ഷിജാൻ ഷാഹ് ഉദ്ഘാടനം ചെയ്തു.

## Article Content

**ബദരിയ നഗർ: **അൽ മഖർ ഇംഗ്ലീഷ് സ്കൂൾ ഇരുപത്തിയാറാമത് സ്കൂൾ കായിക മേളയുടെ ഭാഗമായി സംഘടിപ്പിച്ച ഫ്ലാഗ് റിലേ തളിപ്പറമ്പ് സർ സയ്യിദ് കോളേജ് ഗ്രൗണ്ടിൽ വച്ച് ഡോക്ടർ ഷിജാൻ ഷാഹ് ഉദ്ഘാടനം ചെയ്തു.

കോളേജിലെ ഫിസിക്കൽ എജുക്കേഷൻ വിഭാഗം തലവൻ ഡോക്ടർ മഹേഷ് സ്കൂൾ ലീഡർ നിഹാലിന് പതാക കൈമാറി. ദേശീയ കായിക താരവും സ്കൂൾ കായികാധ്യാപകനുമായ പി വി വിനോദിന്റെ നേതൃത്വത്തിൽ പ്രയാണം ആരംഭിച്ച പതാക റിലേ മത്സര വേദിയിൽ പി ടി എ പ്രസിഡണ്ട് കെ കെ അബ്ദുൽ റഷീദിന് പതാക കൈമാറികൊണ്ട് സമാപിച്ചു.

ചടങ്ങിൽ പ്രിൻസിപ്പൽ എൻ വി ലത, സദർ മുഅല്ലിം ബദറുദ്ദീൻ അമാനി,എം പി ടി എ പ്രസിഡന്റ്‌ ഫാത്തിമ ജബ്ബാർ,പി പി അൻവർ,നിഷാദ് എം ,മുർഷിദ് സി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20556/almaqar-english-school-organized-the-flag-relay)