---
title: "അക്വേറിയം ദേഹത്ത് മറിഞ്ഞുവീണു അഞ്ചു വയസുകാരന് ദാരുണാന്ത്യം"
english_title: "obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/20554/obituary"
published_at: "2022-01-13T09:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dfa802b0cc2_646c8b62-5bdd-4109-a6b0-c22002d663fe.jpg"
keywords: []
---

# അക്വേറിയം ദേഹത്ത് മറിഞ്ഞുവീണു അഞ്ചു വയസുകാരന് ദാരുണാന്ത്യം

> **Lead Summary:** **പഴയങ്ങാടി; **അക്വേറിയം ദേഹത്ത് മറിഞ്ഞുവീണു അഞ്ചു വയസുകാരന് ദാരുണാന്ത്യം. മാസിന്‍ ആണ് മരിച്ചത്.

## Article Content

**പഴയങ്ങാടി; **അക്വേറിയം ദേഹത്ത് മറിഞ്ഞുവീണു അഞ്ചു വയസുകാരന് ദാരുണാന്ത്യം. മാസിന്‍ ആണ് മരിച്ചത്.

മാട്ടൂല്‍ നോര്‍ത്ത് കക്കാടന്‍ ചാലില്‍ മാട്ടൂല്‍ കെ അബ്ദുള്‍കരീം-മന്‍സൂറ ദമ്പതികളുടെ മകനാണ്. രാത്രി എട്ടോടെയായിരുന്നു അപകടം. വീടിന്റെ മുകള്‍ നിലയിലുള്ള അലങ്കാര മല്‍സ്യ സംഭരണി പിടിച്ച് വലിച്ചതിനെ തുടര്‍ന്ന് സംഭരണി കുട്ടിയുടെ ശരീരത്തില്‍ പതിക്കുകയായിരുന്നു.

പരിയാരത്തെ കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍:റഹിയാന്‍,മര്‍വ.ഖബറടക്കം നാളെ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/20554/obituary)