---
title: "സംസ്ഥാനത്ത് ഞായറാഴ്ച വരെ വേനല്‍ മഴ ശക്തമായി തുടരാൻ സാധ്യത "
english_title: "Summer rain"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/205467/summer-rain"
published_at: "2024-05-15T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6644e1f6bb48d_images-2022-07-07T180224.938-1.jpeg.jpg"
keywords: []
---

# സംസ്ഥാനത്ത് ഞായറാഴ്ച വരെ വേനല്‍ മഴ ശക്തമായി തുടരാൻ സാധ്യത 

> **Lead Summary:** സംസ്ഥാനത്ത് ഞായറാഴ്ച വരെ വേനല്‍ മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

## Article Content

സംസ്ഥാനത്ത് ഞായറാഴ്ച വരെ വേനല്‍ മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഇന്ന് ഒൻപത് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/205467/summer-rain)