---
title: "സ്വർണ്ണവിലയിൽ വർദ്ധന"
english_title: "Increase in gold price"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/205372/increase-in-gold-price"
published_at: "2024-05-15T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66446c2c311b4_gold.jpg"
keywords: []
---

# സ്വർണ്ണവിലയിൽ വർദ്ധന

> **Lead Summary:** തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവിലയിൽ വർദ്ധനവ്. ഇന്നലെ കുറഞ്ഞ അത്രയും തന്നെ ഇന്ന് കൂടിയിട്ടുണ്ട്. അതായത് ഇന്നലെ 320 രൂപ കുറഞ്ഞു, ഇന്ന് 320 രൂപ ഉയർന്നു.

## Article Content

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവിലയിൽ വർദ്ധനവ്. ഇന്നലെ കുറഞ്ഞ അത്രയും തന്നെ ഇന്ന് കൂടിയിട്ടുണ്ട്. അതായത് ഇന്നലെ 320 രൂപ കുറഞ്ഞു, ഇന്ന് 320 രൂപ ഉയർന്നു.

ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53720 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 400 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 40 രൂപ ഉയർന്നു. 6715 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 20 രൂപ കുറഞ്ഞ് 5590 രൂപയായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/205372/increase-in-gold-price)