---
title: " സ്ത്രീധനപീഡനം, ഭര്‍ത്താവിനും ബന്ധുക്കൾക്കുമെതിരെ  കേസ്"
english_title: "Dowry abuse"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/205157/dowry-abuse"
published_at: "2024-05-14T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6642f4e993633_Untitled-2_web.jpg"
keywords: []
---

#  സ്ത്രീധനപീഡനം, ഭര്‍ത്താവിനും ബന്ധുക്കൾക്കുമെതിരെ  കേസ്

> **Lead Summary:** **തളിപ്പറമ്പ്: **സ്ത്രീധനപീഡനം, ഭര്‍ത്താവിനും ബന്ധുക്കൾക്കുമെ തിരെ കേസ്. പുളിമ്പറമ്പ് പത്മാലയത്തിലെ പി.വി.രാധാമണിയുടെ പരാതിയിലാണ് കോടതിനിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഭര്‍ത്താവ് കാഞ്ഞിരങ്ങാട് പോത്തേര വീട്ടില്‍ പി,വി.രാജു, അമ്മ കാര്‍ത്യായനി അച്ഛന്‍ പി.വി.നാരായണന്‍ നമ്പ്യാര്‍, സഹോദരങ്ങളായ പി.വി.ഉഷ, പി.വി.രവീന്ദ്രന്‍, പി.വി.രത്നകുമാരി എന്നിവരുടെ പേരിലാണ് കേസ്.

## Article Content

**തളിപ്പറമ്പ്: **സ്ത്രീധനപീഡനം, ഭര്‍ത്താവിനും ബന്ധുക്കൾക്കുമെ തിരെ കേസ്. പുളിമ്പറമ്പ് പത്മാലയത്തിലെ പി.വി.രാധാമണിയുടെ പരാതിയിലാണ് കോടതിനിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഭര്‍ത്താവ് കാഞ്ഞിരങ്ങാട് പോത്തേര വീട്ടില്‍ പി,വി.രാജു, അമ്മ കാര്‍ത്യായനി അച്ഛന്‍ പി.വി.നാരായണന്‍ നമ്പ്യാര്‍, സഹോദരങ്ങളായ പി.വി.ഉഷ, പി.വി.രവീന്ദ്രന്‍, പി.വി.രത്നകുമാരി എന്നിവരുടെ പേരിലാണ് കേസ്.

2007 ആഗസ്ത്-26 ന് വിവാഹിതരായശേഷം ഭര്‍ത്താവിന്റെ കാഞ്ഞിരങ്ങാട്ടെ വീട്ടിലും ബംഗളൂരിലെ വീട്ടിലും താമസിക്കവെ ഭര്‍ത്താവ് മറ്റ് അഞ്ച് പ്രതികളുടെയും ഒത്താശയോടെ സ്ത്രീധനത്തിനായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായാണ് കേസ്. വിവാഹസമയത്ത് നല്‍കിയ സ്വര്‍ണാഭരണങ്ങളില്‍ 20 പവന്‍ കൈക്കലാക്കിയ ഭര്‍ത്താവ് സ്വന്തം ആവശ്യത്തിനായി ഉപയോഗപ്പെടുത്തിയെന്നും പരാതിയുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/205157/dowry-abuse)