---
title: "അവാക് നാടകപ്രവർത്തകർക്കുള്ള അനുമോദന സദസ്സ് നടത്തി"
english_title: "felicitation session was held"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/205156/felicitation-session-was-held"
published_at: "2024-05-14T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6642f44e4b3e1_Untitled-2-web.jpg"
keywords: []
---

# അവാക് നാടകപ്രവർത്തകർക്കുള്ള അനുമോദന സദസ്സ് നടത്തി

> **Lead Summary:** > **കണ്ണപുരം: ** ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ ( അവാക് )ചെറുകുന്ന് കലാഗ്രൂപ്പ് അവതരിപ്പിച്ച "കീർത്തിചക്ര " നാടക പ്രവർത്തകർക്കുള്ള അനുമോദന സദസ്സ് നടത്തി. അധ്യാപക ദേശീയ അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനവും നാടക പ്രവർത്തകർക്കുള്ള ആദരവും നിർവ്വഹിച്ചു. അവാക് മേഖലാ വൈസ് പ്രസിഡന്റ് ഉമേഷ് കുമാർ കണ്ണപുരം അധ്യക്ഷത വഹിച്ചു.

## Article Content

> **കണ്ണപുരം: ** ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ ( അവാക് )ചെറുകുന്ന് കലാഗ്രൂപ്പ് അവതരിപ്പിച്ച "കീർത്തിചക്ര " നാടക പ്രവർത്തകർക്കുള്ള അനുമോദന സദസ്സ് നടത്തി. അധ്യാപക ദേശീയ അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനവും നാടക പ്രവർത്തകർക്കുള്ള ആദരവും നിർവ്വഹിച്ചു. അവാക് മേഖലാ വൈസ് പ്രസിഡന്റ് ഉമേഷ് കുമാർ കണ്ണപുരം അധ്യക്ഷത വഹിച്ചു.

യുവകലാപ്രവർത്തകനായിരുന്ന പ്രണവ് വേണുഗോപാൽ അനുസ്മരണം സംസ്ഥാന പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് നിർവ്വഹിച്ചു. വിട്ടുപിരിഞ്ഞ വിവിധ കലാമേഖലകളിൽ പ്രതിഭകളായിരുന്ന അവാക് ജില്ലാ സെക്രട്ടറി ബിന്ദു സജിത് കുമാർ, ഏറൻ ബാബു, പി.എൻ.ഷാജി, അനീഷ് പമ്പാല എന്നിവരെ ജില്ലാ പ്രസിഡൻ്റ് ഹരിദാസ് ചെറുകുന്ന് അനുസ്മരിച്ചു. മേഖലാ സെക്രട്ടറി ജയരാജ് കൃഷ്ണൻ, ദാമോദരൻ കീഴറ , തറമ്മൽ വേണുഗോപാൽ, പ്രഭാകരൻ മുണ്ടേരി, പി.കെ.അജിത്ത് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/205156/felicitation-session-was-held)