---
title: "ദാറുൽ ഫലാഹ് സാഫ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ പ്രവർത്തന ഉദ്ഘാടനം  പാണക്കാട് സയ്യിദ് ഷബീറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു"
english_title: "Darul Falah Saaf Students Association was inaugurated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/205133/darul-falah-saaf-students-association-was-inaugurated"
published_at: "2024-05-14T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6642d995bd3c0_news-card.jpg"
keywords: []
---

# ദാറുൽ ഫലാഹ് സാഫ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ പ്രവർത്തന ഉദ്ഘാടനം  പാണക്കാട് സയ്യിദ് ഷബീറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **ദാറുൽ ഫലാഹ് ഇസ്ലാമിക്‌ അക്കാദമി സാഫ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ പ്രവർത്തന ഉദ്ഘാടനം പാണക്കാട് സയ്യിദ് ഷബീറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. വൈവിധ്യമായ പരിപാടികൾ വിദ്യാർത്ഥികളുടെ പുരോഗതിയും കലാവാസനയും വളർത്താൻ സഹായകമാകണമെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**തളിപ്പറമ്പ്: **ദാറുൽ ഫലാഹ് ഇസ്ലാമിക്‌ അക്കാദമി സാഫ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ പ്രവർത്തന ഉദ്ഘാടനം പാണക്കാട് സയ്യിദ് ഷബീറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. വൈവിധ്യമായ പരിപാടികൾ വിദ്യാർത്ഥികളുടെ പുരോഗതിയും കലാവാസനയും വളർത്താൻ സഹായകമാകണമെന്ന് അദ്ദേഹം പറഞ്ഞു.

സാഫ് 2024 25 അധ്യായന വർഷത്തിലേക്കുള്ള പുതിയ കമ്മിറ്റി യൂണിയൻ ഇലക്ഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡണ്ടായി ഡിഗ്രി ഫൈനൽ ഇയർ വിദ്യാർത്ഥി അജ്മൽ കെ പി, സെക്രട്ടറി മുസ്തഫ കുണ്ടംകുഴി, ട്രഷറർ ജാസിർ കെ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. പുതിയ സാഫിനെ വൈവിധ്യവും ചടുലവുമായ പരിപാടികൾ കൊണ്ട് മുന്നോട്ട് നയിക്കുമെന്നും വിദ്യാർത്ഥികളുടെ പിന്തുണ എപ്പോഴും കൂടി ഉണ്ടാവണമെന്നും സെക്രട്ടറി മുസ്തഫ കുണ്ടംകുഴി പറഞ്ഞു.

ദാറുൽ ഫലാഹ് അഡ്മിൻ ഹൈദരലി ഫൈസി വേദിയിൽ പ്രാർത്ഥന നടത്തി. തുടർന്ന് കോളേജ് പ്രിൻസിപ്പൽ ഉമ്മർ ഹുദവി പൂളപ്പാടം അധ്യക്ഷത വഹിച്ചു. ദാറുൽ ഫലാഹ് പ്രസിഡണ്ട് ഗഫൂർ ഹാജി, സെക്രട്ടറി അഡ്വക്കറ്റ് മൊയ്തു കുട്ടുക്കൻ, ജോയിന്റ് സെക്രട്ടറി എസ് ടു സിദ്ധീഖ് മറ്റു സ്റ്റാഫ് ഭാരവാഹികൾ എന്നിവർ വേദിയിൽ ആശംസകൾ അറിയിച്ചു. ട്രഷറർ ജാസിർ കെ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/205133/darul-falah-saaf-students-association-was-inaugurated)